Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ഐസ്വാളിന് ത്രില്ലര്‍ ജയം; ഇന്ത്യന്‍ ആരോസിന് രണ്ടാം തോല്‍വി

പനജി: ‌ ഐ ലീഗ് ഫുട്‌ബോളില്‍ ഐസ്വാള്‍ എഫ്‌സി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. കൗമാരക്കാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ആരോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐസ്വാള്‍ മറികടന്നത്. ഇതോടെ ഇന്ത്യന്‍ ആരോസ് സീസണില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. മൂന്ന് കളികളില്‍നിന്നും ഒരു ജയവും സമനിലയുമായി നാല് പോയന്റുള്ള ഐസ്വാള്‍ മൂന്നാം സ്ഥാനത്താണ്. രണ്ട് കളികളും തോറ്റ ഇന്ത്യന്‍ ആരോസിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.

ഗോള്‍ രഹതിമായ ആദ്യ പകുതിക്കുശേഷം വില്യം ലാല്‍നന്‍ഫേല(64)യാണ് ഐസ്വാളിനായി ആദ്യം സ്‌കോര്‍ ചെയ്തത്. 81-ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ് ഇന്ത്യന്‍ ആരോസിന് സമനില നേടിക്കൊടുത്തു. എന്നാല്‍ കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ 90+4-ാം മിനിറ്റില്‍ ജോ സൊഹെര്‍ലിയാനയുടെ ഗോളില്‍ ഐസ്വാള്‍ ജയം സ്വന്തമാക്കുകയായിരുന്നു.

I-League 2019-20: Aizawl last minit winner against Indian Arrows

ജയം ലക്ഷ്യമാക്കിയിറങ്ങിയ ഇന്ത്യന്‍ ആരോസ് ആക്രമിച്ചാണ് കളിച്ചത്. പ്രതിരോധത്തിലൂന്നിക്കളിച്ച ഐസ്വാള്‍ പ്രത്യാക്രമണങ്ങളില്‍ ശ്രദ്ധചെലുത്തി. ജുക്കോ കസാഗ് ടീമിനായി മികച്ച പ്രതിരോധക്കളി പുറത്തെടുക്കുകയും ചെയ്തു. ഡിസംബര്‍ 16ന് പഞ്ചാബ് എഫ്‌സിയുമായാണ് ഇന്ത്യന്‍ ആരോസിന്റെ അടുത്ത മത്സരം. ഡിസംബര്‍ 17ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയെ ഐസ്വാള്‍ എഫ്‌സിയും നേരിടും.

Story first published: Tuesday, December 10, 2019, 9:59 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+