For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലും സൂപ്പര്‍ ക്ലൈമാക്‌സ് കാണാം, ബഗാനോ ഐസ്വാള്‍ എഫ്സിയോ?

By കാശ്വിന്‍

ഐ ലീഗ് ഫുട്‌ബോള്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച മോഹന്‍ ബഗാനും ഐസ്വാള്‍ എഫ് സിയും തമ്മിലുള്ളത് കിരീടപ്പോരാട്ടം തന്നെയായി മാറും. 33 പോയിന്റ് വീതം നേടി രണ്ട് ക്ലബ്ബുകളും ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഗോള്‍ ശരാശരിയില്‍ ബഗാന് മുന്‍തൂക്കമുണ്ട്. ലീഗില്‍ രണ്ട് റൗണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ശനിയാഴ്ച നടക്കുന്ന ബഗാന്‍-ഐസ്വാള്‍ മത്സരം കിരീടാവകാശികളെ നിര്‍ണയിക്കുന്നതാകും. സമനിലയും ജയവും ബഗാന് ഗുണകരമാകുമെങ്കില്‍ ഐസ്വാളിന് മികച്ച മാര്‍ജിനിലുള്ള ജയമെങ്കിലും വേണം.

പുതിയ അവകാശിയെ ലഭിക്കുമോ ?

പുതിയ അവകാശിയെ ലഭിക്കുമോ ?

മിസോറം ക്ലബ്ബ് ഐസ്വാള്‍ എഫ് സിയുടെ കുതിപ്പ് കിരീടത്തിലെത്തുമോ ? അങ്ങനെ സംഭവിച്ചാല്‍ ചരിത്രമാകും. ദേശീയ ഫുട്‌ബോള്‍ ലീഗും ഐ ലീഗുമായി ഇന്ത്യന്‍ ഫുട്‌ബോളെ പ്രീമിയര്‍ കിരീടങ്ങള്‍ മാറി മാറി കൈവശം വെച്ചിട്ടുള്ളത് കൊല്‍ക്കത്തയും ഗോവയുമാണ്. 2000 മുതല്‍ക്കിങ്ങോട്ട് നോക്കിയാല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡെംപോ, സാല്‍ഗോക്കര്‍ എന്നീ ഗോവന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് എട്ട് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ഈസ്റ്റ്ബംഗാളും മോഹന്‍ ബഗാനും കൊല്‍ക്കത്തക്കായി അഞ്ച് കിരീടങ്ങളാണ് നേടിയത്. 2005-06 സീസണില്‍ മുംബൈ മഹീന്ദ്ര യുനൈറ്റഡും 2013ല്‍ ബെംഗളുരു എഫ് സിയും കിരീടം നേടിയത് ഗോവ-കൊല്‍ക്കത്ത ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായി. ഇത്തവണ വടക്ക് കിഴക്കിന്റെ പ്രതിനിധികളായ ഐസ്വാള്‍ എഫ് സി കപ്പുയര്‍ത്തിയാല്‍ അതൊരു പുതിയ അനുഭവമാകും.

പരിശീലകര്‍, തന്ത്രങ്ങള്‍...

പരിശീലകര്‍, തന്ത്രങ്ങള്‍...

മോഹന്‍ ബഗാന്റെ സഞ്‌ജോയ് സെനും ഐസ്വാളിന്റെ ഖാലിദ് ജമീലും ഐ ലീഗിലെ ചാമ്പ്യന്‍ ക്ലബ്ബിനെ ഒരുക്കിക്കൊണ്ടിരിക്കുന്നു. കളിക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ബഗാന്‍ കോച്ച് തന്ത്രമൊരുക്കുന്നത്. എ എഫ് സി കപ്പില്‍ ബഗാന്‍ തോറ്റത് തന്നെ പ്രധാന കളിക്കാരെ ബെഞ്ചിലിരുത്തിയതിന്റെ ഫലമായിട്ടായിരുന്നു.അതിന് കോച്ചിന്റെ മറുപടി ഐ ലീഗാണ് പ്രധാനമെന്നായിരുന്നു. സോണി നോര്‍ദെ, കാസുമി യൂസ എന്നിവര്‍ തിരിച്ചെത്തുന്നതോടെ ബഗാന്‍ ശക്തമാകും.

ഐസ്വാളിന്റെ മഹ്മൂദ് അല്‍ അമ്‌നയും ആല്‍ഫ്രഡ് ജാരിയനും ബഗാനെതിരെ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഖാലിദ് തന്ത്രമൊരുക്കുന്നത്.

നോര്‍ദെയെ നിശബ്ദനാക്കൂ, ബഗാനെ തളയ്ക്കൂ...

നോര്‍ദെയെ നിശബ്ദനാക്കൂ, ബഗാനെ തളയ്ക്കൂ...

ഇത് തന്നെയാണ് ഐസ്വാള്‍ കോച്ച് ഖാലിദ് ചെയ്യാന്‍ പോകുന്നത്. ഹെയ്തിയന്‍ സ്‌ട്രൈക്കറുടെ വേഗവും ഫിനിഷിംഗും അപാരമാണ്. ചെറിയൊരു സ്ഥലം അനുവദിച്ചാല്‍ അത് മുതലെടുത്ത് കളയും നോര്‍ദെ. റൈറ്റ് ബാക്ക് പൊസിഷനില്‍ അശുതോഷ് മെഹ്തയെ നിര്‍ത്തി നോര്‍ദെയെ തളയ്ക്കാനാണ് ഖാലിദ് തന്ത്രം മെനയുന്നത്.

മധ്യനിരയില്‍ ശക്തമായ പോരാട്ടം...

മധ്യനിരയില്‍ ശക്തമായ പോരാട്ടം...

ഐസ്വാളിന്റെ മധ്യനിരയില്‍ അല്‍ അമ്‌നയും ജാരിയനും കളി മെനയുമ്പോള്‍ ബഗാന്റെ മധ്യനിരയിലെ ബുദ്ധികേന്ദ്രങ്ങള്‍ സെഹ്നാജും കാസുമിയും. ജാരിയന്‍ സ്‌ട്രൈക്കറില്‍ നിന്ന്് മിഡ്ഫീല്‍ഡറായി മാറിയ താരമാണ്.

അതുകൊണ്ടു തന്നെ അറ്റാക്കിംഗിലേക്ക് കയറി വന്ന് സ്‌ട്രൈക്കറുടെ ഫിനിഷിംഗ് പാടവം കാണിച്ചാലും അത്ഭുതപ്പെടാനില്ല. മഹ്മൂദ് അല്‍ അമ്‌ന എന്ന സിറിയന്‍ മിഡ്ഫീല്‍ഡര്‍ ക്രിയേറ്റീവ് പ്ലെയറാണ്. എപ്പോഴും ഗോളിലേക്ക് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ആശാനാണ്.
ബഗാന് വേണ്ടി സെഹ്നാജ് മധ്യനിരയില്‍ കാര്യങ്ങള്‍ ഓപറേറ്റ് ചെയ്യും. അതിവേഗത്തില്‍ പാസുകള്‍ കൊടുത്തും തിരികെ സ്വീകരിച്ചും കാസുമി യൂസ ചടുലത നല്‍കും. ഡിഫന്‍സും അറ്റാക്കും തമ്മിലുള്ള കണ്ണിയാണ് ജാപനീസ് താരമായ കാസുമി യുസ.

ബഗാന്റെ പ്രതിരോധ മതിലായി മലയാളി...

ബഗാന്റെ പ്രതിരോധ മതിലായി മലയാളി...

ഐസ്വാളിനായി ആറ് ഗോളുകള്‍ നേടിയ ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ കാമോ സ്റ്റീഫന്‍ ബായിയെ തടയണം. ഇല്ലെങ്കില്‍ ബഗാന്‍ വെള്ളം കുടിക്കും.

അതിന് കോച്ച് നിയോഗിക്കുന്നത് കരുത്തനായ ഡിഫന്‍ഡര്‍ അനസ് എടത്തൊടിക്കയെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ ഡൈനമോസിന്റെ പ്രതിരോധ നിരയില്‍ തിളങ്ങിയതോടെയാണ് അനസിനെ ബഗാന്‍ റാഞ്ചിയത്.

സീസണില്‍ മികച്ച ഫോമിലാണ് മലയാളി താരം. സീസണില്‍ ബഗാന്‍ ആകെ വഴങ്ങിയത് പത്ത് ഗോളുകളാണെന്നും അറിയുക.

ഡഫിയെ തടയാന്‍ ഐസ്വാളിന് റാല്‍റ്റെയുണ്ട്...

ഡഫിയെ തടയാന്‍ ഐസ്വാളിന് റാല്‍റ്റെയുണ്ട്...

ബഗാന്റെ സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഡാറില്‍ ഡഫിയെ സൂക്ഷിക്കണം. ബോക്‌സിനുള്ളില്‍ ഇത്ര അപകടകാരിയായ ഐ ലീഗ് പ്ലെയര്‍ ഇല്ല. ഫെബ്രുവരിയില്‍ ബഗാനോട് 3-2ന് ഐസ്വാള്‍ പരാജയപ്പെട്ടപ്പോള്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയത് ഡഫിയായിരുന്നു. ശനിയാഴ്ച ഡഫിയെ തടയാന്‍ സോമിന്‍ലിയാന റാല്‍റ്റെക്ക് സാധിച്ചാല്‍ ഐസ്വാളിന് ക്ലീന്‍ ഷീറ്റ് ഉറപ്പാക്കാം. സീസണില്‍ ബഗാന്‍ കഴിഞ്ഞാല്‍ കുറച്ച് ഗോളുകള്‍ വഴങ്ങിയത് ഐസ്വാളാണ്- പതിമൂന്ന് ഗോളുകള്‍.

ടെന്‍ 2 ചാനലില്‍ തത്സമയം...

ടെന്‍ 2 ചാനലില്‍ തത്സമയം...

ടെന്‍ 2 ചാനലില്‍ ഉച്ച തിരിഞ്ഞ് 2.05ന് ഐസ്വാള്‍ - ബഗാന്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

വൈകീട്ട് 4.35ന് ചര്‍ച്ചില്‍ ബ്രദേഴ്‌സ്-ചെന്നൈ സിറ്റി മത്സരം. 7.05ന് ബെംഗളുരു - ഡി എസ് കെ ശിവാജിയന്‍സ്.

ഞായറാഴ്ചയിലെ മത്സരങ്ങള്‍..

ഞായറാഴ്ചയിലെ മത്സരങ്ങള്‍..

ഈസ്റ്റ് ബംഗാള്‍ - മിനര്‍വ പഞ്ചാബ്

വൈകീട്ട് 4.30ന് ടെന്‍ 2 ചാനലില്‍

മുംബൈ - ഷില്ലോംഗ് ലജോംഗ്

രാത്രി 7.05ന് ടെന്‍ 2 ചാനലില്‍

Story first published: Friday, April 21, 2017, 12:36 [IST]
Other articles published on Apr 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+