Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസ് കോച്ച് രണ്ടുതവണ പകരക്കാരനെ ഇറക്കിയതില്‍ പ്രതികരണവുമായി ക്രിസ്റ്റ്യാനോ

മാഡ്രിഡ്: ഇറ്റാലിയന്‍ ലീഗ് മത്സരത്തിനിടെ രണ്ടതവണ യുവന്റസ് പരിശീലകന്‍ മൗറീസിയോ സാറി തനിക്ക് പകരക്കാരനെ ഇറക്കിയില്‍ ആദ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തനിക്ക് പൂര്‍ണ ശാരീരികക്ഷമതയുണ്ടായിരുന്നില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. കഴിഞ്ഞ മൂന്നാഴ്ചകളായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, ക്ലബ്ബിനായും രാജ്യത്തിനായും മുഴുവന്‍ സമയവും കളിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു.

നേരത്തെ ഇതേ കാര്യം തന്നെയാണ് സാറിയും വ്യക്തമാക്കിയിരുന്നത്. കാല്‍മുട്ടിന് പ്രശ്‌നമുള്ളതിനാലാണ് ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചതെന്നായിരുന്നു സാറിയുടെ വിശദീകരണം. പകരക്കാരനെ ഇറക്കിയില്‍ ക്രിസ്റ്റ്യാനോ പ്രതിഷേധമറിയിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഒരുതവണ മത്സരം കഴിയുന്നതിന് മുന്‍പ് താരം സ്റ്റേഡിയം വിട്ടതും വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് അച്ചടക്ക നടപടിയില്‍നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

cristianoronaldo

തനിക്ക് പകരക്കാരനെ ഇറക്കുന്നത് ഇഷ്ടമല്ലെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. പരിക്കുണ്ടായാല്‍പോലും താന്‍ അത് ഇഷ്ടപ്പെടുന്നില്ലെന്നും സൂപ്പര്‍താരം വ്യക്തമാക്കി. ഇറ്റാലിയന്‍ സീരി എ യില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന യുവന്റസ് അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും കളിക്കിറങ്ങുകയാണ്. അറ്റ്‌ലാന്റയാണ് ഈ ആഴ്ച ടീമിന്റെ എതിരാളികള്‍. പോര്‍ച്ചുഗലിനുവേണ്ടി ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകള്‍ നേടി ഫോമിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റിയാനോയിലാണ് ടീമിന്റെ പ്രതീക്ഷ.

Story first published: Thursday, November 21, 2019, 9:32 [IST]
Other articles published on Nov 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+