Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഹൈദരാബാദ് ഒഡിഷ പോരാട്ടം; നെഞ്ചിടിപ്പ് ബ്ലാസ്റ്റേഴ്‌സിന്

ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണിലെ പ്ലേ ഓഫ് സാധ്യത തേടിയുള്ള ടീമുകളുടെ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ഹൈദരാബാദിനെ നേരിടുമ്പോള്‍ ഒഡിഷയ്ക്ക് ജയം അനിവാര്യമാണ്. ഹൈദരാബാദിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ഹൈദരബാദ് തുടര്‍തോല്‍വികളിലെ ആഘാതം മറികടക്കാന്‍ ഇറങ്ങുമ്പോള്‍ പ്ലേ ഓഫിലെത്താനുള്ള ശ്രമത്തിലാണ് ഒഡിഷ.

സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരു ജയവും രണ്ട് സമനിലയുമാണ് ഇതുവരെ നേടാനായത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. ആകെ അഞ്ച് പോയന്റ് മാത്രമുള്ള ടീം പരിശീലകനെ പുറത്താക്കിയശേഷമാണ് ഒഡിഷയ്‌ക്കെതിരെ ഇറങ്ങുന്നത്. സഹപരിശീലകന്‍ മെഹ്‌റാജുദ്ദീന്‍ വാദോയ്ക്ക് കീഴില്‍ ഇറങ്ങുന്ന ടീമിന് പ്രതിരോധം കനപ്പിക്കുക മാത്രമാണ് മുന്നിലുള്ള വഴി. ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ അഭിമാനത്തിന്റേതാണെന്ന് വാദോ വ്യക്തമാക്കിക്കഴിഞ്ഞു.

hyderabad vs odisha

ഒടുവിലത്തെ മൂന്നു കളകളും ജയിച്ചെത്തുന്ന ഒഡിഷയ്ക്ക് ഹൈദരാബാദിനെതിരെ ജയപ്രതീക്ഷയുണ്ട്. ജയം അവരെ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുപ്പിക്കും. അഡ്രിയാന്‍ സന്റാന സിസ്‌കോ ഹെര്‍ണാണ്ടസ് സഖ്യത്തിന്റെ ആക്രണം ഒഡിഷയ്ക്ക് പ്രതീക്ഷ നല്‍കുന്നു. സന്റാന ഏഴു ഗോളുകള്‍ ഇതുവരെ നേടിക്കഴിഞ്ഞു. സിസ്‌കോ അഞ്ചു ഗോളുകളും. ഒഡിഷയുടെ മുന്നേറ്റവും ഹൈദരാബാദിന്റെ പ്രതിരോധവും തമ്മിലായിരിക്കും പ്രധാന പോരാട്ടം. ഒഡിഷ രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രവചനം. ഒഡിഷയുടെ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകളെ ബാധിച്ചേക്കും. നാലാം സ്ഥാനത്തുള്ള ഒഡിഷയേക്കാള്‍ നാല് പോയന്റ് പിറകില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

Story first published: Wednesday, January 15, 2020, 11:24 [IST]
Other articles published on Jan 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+