ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍; ഹൈദരാബാദോ ചെന്നൈയിനോ?
ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ മോശം പ്രകടനം നടത്തുന്ന രണ്ടു ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍വരുന്നു. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ ആണ് എതിരാളികള്‍. 11 കളികളില്‍നിന്നും ഒരു ജയംമാത്രം സ്വന്തമാക്കി 5 പോയന്റുള്ള ഹൈദരാബാദ് പത്താം സ്ഥാനത്താണ്. 10 കളിയില്‍ നിന്നും 9 പോയന്റുള്ള ചെന്നൈയിന്‍ എഫ്‌സി ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു.
അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 5-1ന് തോറ്റാണ് ഹൈദരാബാദ് വരുന്നത്. സൂപ്പര്‍താരം മാഴ്‌സലീന്യോ ഉള്‍പ്പെടെയുള്ള കളിക്കാര്‍ അണിനിരക്കുന്നുണ്ടെങ്കിലും ഇത്തവണ പ്രകടനത്തില്‍ മുന്നേറാന്‍ ടീമിന് കഴിയുന്നില്ല. 26 ഗോളുകളാണ് ടീം ഇതുവരെ ഏറ്റുവാങ്ങിയത്. നിലവാരമില്ലാത്ത പ്രതിരോധവും ആക്രമണവും ടീമിന് ബാധ്യതയാകുന്നു. ഇതേ സീസണില്‍ ചെന്നൈയിനോട് 2-1ന് തോറ്റതിന്റെ ക്ഷീണം സ്വന്തം മൈതാനത്ത് മറക്കാമെന്ന പ്രതീക്ഷയിലാണ് ഹൈരദാബാദ്.

പരിശീലകന്‍ മാറിയിട്ടും ചെന്നൈയിന് വിജയവഴിയിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നില്ല. കളിക്കാരെ നിരന്തരം പ്രചോദിപ്പിക്കുന്ന ഓവന്‍ കോയില്‍ എത്തിയിട്ടും കളിയില്‍ മികവുകാട്ടാത്തത് ടീമിനെ വലയ്ക്കുന്നു. ഹൈദരാബാദിനോട് തോറ്റാല്‍ അത് ടീമിന് നാണക്കേടുണ്ടാക്കും. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായ ചെന്നൈ ഇത്തവണയെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്ലേ ഓഫ് സാധ്യകള്‍ അവസാനിച്ച ടീം ശേഷിക്കുന്ന മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications