Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ജയം തുടരാന്‍ ബെംഗളുരു, നാണക്കേട് ഒഴിവാക്കാന്‍ ഹൈദരാബാദ്

ഹൈദരാബാദ്: പേരുമാറ്റിയെത്തിയ സീസണില്‍ മോശം പ്രകടനം നടത്തുന്ന ഹൈദരാബാദ് എഫ്‌സി സ്വന്തം തട്ടകത്തില്‍ ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. അഞ്ചു കളികളില്‍നിന്നും ഒരു ജയം മാത്രം സ്വന്തമായുള്ള ഹൈദരാബാദിന് ജയം അനിവാര്യമാണ്. ബെംഗളുരുവാകട്ടെ തുടര്‍ച്ചയായ മൂന്നു സമനിലകള്‍ക്കൊടുവില്‍ തുടരെ രണ്ട് ജയം സ്വന്തമാക്കി കുതിപ്പ് തുടങ്ങിക്കഴിഞ്ഞു.

പൂണെ എഫ്‌സി ഹൈദരാബാദ് എഫ്‌സിയായപ്പോള്‍ ടീമിന് വേണ്ടത്ര മികവുകാട്ടാന്‍ കഴിഞ്ഞിട്ടില്ല. കളിക്കാരില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ലാത്ത പൂണെ ബെംഗളുരുവിനെതിരെ സമനിലയെങ്കിലും പിടിച്ചുപറ്റാനാകും ശ്രമം. കടുത്ത സമ്മര്‍ദ്ദത്തിലാണ് ഫില്‍ ബ്രൗണിന്റെ ടീം ഇറങ്ങുന്നത്. ബ്രസീലിയന്‍ മാഴ്‌സലീന്യോ മാത്രമാണ് ടീമില്‍ ഫോമിലുള്ള കളിക്കാരന്‍. 12 ഗോളുകളാണ് സീസണില്‍ ടീം വഴങ്ങിയത്. ബോബോ, മാര്‍ക്കോ സ്റ്റാങ്കോവിച്ച്, റോബിന്‍ സിങ് എന്നിവര്‍ മികവിലേക്കുയരരാത്തതും തലവേദനയാണ്.

bengalurufc

സീസണില്‍ ആകെ ഒരു ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിന്റെ പ്രതിരോധം കരുത്തുറ്റതാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരായ ജയത്തിനുശേഷം ഹൈദരാബാദിലിറങ്ങുമ്പോള്‍ ടീം ജയത്തില്‍കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മധ്യനിരതാരം ദിമാസ് ഡെല്‍ഗാഡോ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. നായകന്‍ സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍, മാനുവല്‍ ഒന്‍വു, ഉദാന്ത സിങ് തുടങ്ങിയവരെല്ലാം ഹൈദരാബാദിനെതിരെയും കളിക്കാനിറങ്ങും. രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ബെംഗളുരു ജയിക്കുമെന്നാണ് പ്രവചനം.

Story first published: Friday, November 29, 2019, 9:48 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+