Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ഹൈദരാബാദിന് അരങ്ങേറ്റം; ശക്തിയും ദൗര്‍ബല്യവും, പ്രവചനം

ഹൈദാരബാദ്: ഐഎസ്എല്‍ ആറാം സീസണ് പന്തുരുളാനൊരുങ്ങുമ്പോള്‍ പുതിയൊരു ടീം അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. പൂണെ സിറ്റി പേരും ഉടമസ്ഥരേയും മാറ്റി ഹൈദരാബാദ് എഫ്‌സിയായി വരുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെ. ടീം കൈമാറ്റത്തിനുശേഷം കളിക്കാരെ ഒരുമിപ്പിക്കാന്‍ മാനേജ്‌മെന്റിന് പരിമിതമായ സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിലും മികച്ച ടീമിനെ തന്നെയാണ് അണിനിരത്തുക.

ഇംഗ്ലീഷുകാരനായ ഫില്‍ ബ്രൗണ്‍ ആണ് ടീമിന്റെ പരിശീലകനെന്നത് നേട്ടമാകും. നേരത്തെ പൂണെ സിറ്റിയുടെ പരിശീലകനായിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവെച്ച ടീമിനെ ഒന്നുകൂടി മിനുക്കിയെടുത്താകും ഹൈദരാബാദിനെ ബ്രൗണ്‍ മൈതാനത്തിറക്കുക. സീസണ്‍ തുടക്കത്തില്‍ പതറിപ്പോയെങ്കിലും അവസാനമാകുമ്പോഴേക്കും കുതിപ്പ് നടത്തിയ ടീം ഇത്തവണ ഹൈദരാബാദിനായി മികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

hyderabadfc

ഇന്ത്യന്‍ പ്രതിരോധത്തിലെ കരുത്ത് ആദില്‍ ഖാന്‍ ആണ് പ്രതിരോധകോട്ട കെട്ടുന്നത്. വിദേശതാരങ്ങളായ മാത്യു കില്‍ഗലോണ്‍, റാഫ ലോപ്പസ് എന്നിവര്‍ ഒപ്പമുണ്ടാകും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവുള്ള ലാല്‍ചുവാന്‍മാവിയ, കീഗന്‍ അല്‍മെയ്ഡ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മാര്‍കോ സ്റ്റോന്‍കോവിച്ചും ആല്‍വിന്‍ ജോര്‍ജും കളിക്കുമ്പോള്‍ ഐഎസ്എല്ലിലെ സൂപ്പര്‍താരം മാഴ്‌സലീന്യോ ഇടതുവിങ്ങറാകും, വലതുവിങ്ങില്‍ നിഖില്‍ പൂജാരി, സെന്‍ട്രല്‍ സ്‌ട്രൈക്കറായി ബ്രസീല്‍ താരം ബോബോ എന്നിവരം കളിക്കും. മുന്നേറ്റത്തില്‍ ബോബോക്കൊപ്പം റോബിന്‍സിങ്ങിനാകും നറുക്കുവീഴുക. ജൈല്‍സ് ബേണ്‍സും മികച്ച പകരക്കാരനാണ്. കമല്‍ജിത്ത് സിങ്ങാകും ടീമിന്റെ പ്രധാന ഗോള്‍ കീപ്പര്‍.

അരങ്ങേറ്റത്തിന്റെ അങ്കലാപ്പ് ടീമിലുണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. പൂണെ സിറ്റിയില്‍ ഒരുമിച്ച് കളിച്ച ടീം കഴിഞ്ഞസീസണ്‍ അവസാനം കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ എതിരാളികള്‍ക്ക് പിടിപ്പത് പണിയാകും. അതേസമയം, ഏതുടീമിനോടും തോല്‍ക്കുമെന്നത് ദൗര്‍ബല്യമാണ്. ഗോള്‍ വഴങ്ങിയാല്‍ ടീം സമ്മര്‍ദ്ദത്തിനടിപ്പെടുന്നു. ഈ സീസണില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് പൂണെക്ക് ലഭിച്ചേക്കില്ല. ആറോ ഏഴോ സ്ഥാനത്ത് ടീം ഫിനിഷ് ചെയ്‌തേക്കുമെന്നാണ് പ്രവചനം.

Story first published: Friday, October 18, 2019, 9:48 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+