Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭര്‍ത്താവ് വിട്ടില്ല, ഇറാന്‍ താരത്തിന് എഷ്യന്‍ കപ്പ് നഷ്ടമായി

ദുബായ്: സ്ത്രീകളെ അടക്കി വാഴുന്ന രാജ്യം എന്ന പേര് ഇറാന് ഇനിയും മാറിയിട്ടില്ലേ..? അങ്ങനെ ചോദിക്കാനുള്ള കാരണവുമുണ്ട്. ഭാര്യ ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് കളിക്കാതിരിക്കാന്‍ ഭര്‍ത്താവ് പാസ്‌പോര്‍ട്ട് ഒളിപ്പിച്ചുവെച്ചു. ഇറാന്‍ വനിതാ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ നിലോഫര്‍ അര്‍ദലാനാണ് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

ഭര്‍ത്താവ് വിടാത്ത കാരണം നിലോഫര്‍ അര്‍ദലന് വിദേശത്ത് പോകാന്‍ സാധിച്ചില്ല. ഭാര്യ രാജ്യത്തിനു പുറത്തുപോകുന്നത് തടയാന്‍ ഭര്‍ത്താവിനു അധികാരമുണ്ടെന്ന് ഇറാനിലെ നിയമം പറയുന്നുണ്ട്. ഇതോടെ ഇറാന്‍ യുവതിക്ക് സുപ്രധാന ടൂര്‍ണമെന്റ് നഷ്ടമാകുകയാണ്. ഇരുവരും തമ്മിലെ കുടുംബ തര്‍ക്കമാണ് ഇതിനു കാരണമായതെന്നാണ് പറയുന്നത്.

ball

മലേഷ്യയിലാണ് ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. അവസരം നഷ്ടപ്പെട്ടതോടെ സ്ത്രീകളുടെ വിദേശ യാത്രകള്‍ സംബന്ധിച്ച ഇറാനിലെ നിയമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യവുമായി നിലോഫര്‍ രംഗത്തെത്തി. കടുത്ത നിയമങ്ങളുള്ള ഇറാനില്‍ സ്ത്രീകള്‍ക്ക് പല മേഖലയിലും കര്‍ശന നിയന്ത്രണമാണുള്ളത്.

നിലോഫറിനു പിന്തുണയുമായി ഇറാന്‍ സ്വദേശികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലോഫറിനു ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഭര്‍ത്താവിന്റെ തീരുമാനത്തില്‍ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം മകനെ സ്‌കൂളില്‍ ചേര്‍ക്കുന്ന ദിവസം ഭാര്യ ഒപ്പം ഉണ്ടാകണമെന്ന വാദമാണ് ഇയാള്‍ ഉന്നയിക്കുന്നത്. 30 വയസ്സ് പ്രായമുള്ള നിലോഫര്‍ അര്‍ദലാന്‍ ലേഡി ഗോള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Story first published: Thursday, September 17, 2015, 16:20 [IST]
Other articles published on Sep 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+