Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററില്‍ തുടങ്ങിയ ഗോളടി റയലിലൂടെ സെഞ്ചുറിയിലെത്തി!!ക്രിസ്റ്റ്യാനോ ഫുട്‌ബോളിലെ ഇതിഹാസമാവുകയാണോ

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടി നില്‍ക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ലിലെത്തി. യൂറോപ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പുകളിലായി നൂറ് ഗോളുകള്‍ ! ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്‌ബോളര്‍ ! ബയേണിനെതിരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ടാണ് ക്രിസ്റ്റിയാനോ നൂറ് എന്ന മാന്ത്രിക സംഖ്യയിലെത്തിയത്.

2005 ആഗസ്റ്റില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി ഗോളടിച്ചു കൊണ്ടാണ് ക്രിസ്റ്റിയാനോ യൂറോപ്പിലെ ഗോളടിക്ക് ഹരിശ്രീ കുറിച്ചത്. നാല് തവണ ലോക ഫുട്‌ബോളറായിട്ടുള്ള ക്രിസ്റ്റിയാനോ യൂറോപ്പില്‍ തന്റെ ഫോം തിരിച്ചുപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസമായി സൂപ്പര്‍ താരത്തിന് ഗോളടിക്കാനായിട്ടില്ല ചാമ്പ്യന്‍സ് ലീഗില്‍. സെപ്തംബറിലായിരുന്നു അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിച്ചത്.

cristiano-ronaldo

2013 ഏപ്രിലില്‍ 96 മത്സരങ്ങളില്‍ നിന്ന് ക്രിസ്റ്റ്യാനോ അമ്പത് യൂറോപ്യന്‍ ഗോളുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, അടുത്ത അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ 47 മത്സരങ്ങളേ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വന്നുള്ളൂ. നൂറ് ഗോളുകളില്‍ 97ഉം ചാമ്പ്യന്‍സ് ലീഗിലാണ് നേടിയത്. ഒരു ഗോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാളിഫൈയിംഗ് റൗണ്ടില്‍. രണ്ടെണ്ണം യൂറോപ്യന്‍ സൂപ്പര്‍ കപ്പില്‍.

യുവേഫ ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങള്‍ (താരം, ഗോളുകള്‍, മത്സരം ക്രമത്തില്‍)

ക്രിസ്റ്റിയാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍മാഡ്രിഡ്) 100 143

ലയണല്‍ മെസി (ബാഴ്‌സലോണ) 97 118

റൗള്‍ (റയല്‍മാഡ്രിഡ്, ഷാല്‍ക്കെ) 76 158

ഫിലിപ് ഇന്‍സാഗി (പാര്‍മ, യുവെന്റസ്, എ സി മിലാന്‍) 70 114

ആന്ദ്രെ ഷെവ്‌ചെങ്കോ (ഡിനാമോ കീവ്, എ സി മിലാന്‍, ചെല്‍സി) 67 142

Story first published: Thursday, April 13, 2017, 15:31 [IST]
Other articles published on Apr 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+