ഇനി ഹ്യൂമേട്ടനില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ്!! വന്‍ തിരിച്ചടി... ഞെട്ടിത്തരിച്ച് ആരാധകര്‍

കൊച്ചി: ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ ബെര്‍ത്തിനായി പോരാട്ടം നടത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് അപ്രതീക്ഷിത തിരിച്ചടി. പ്രാഥമികറൗണ്ട് മല്‍സരങ്ങള്‍ ക്ലൈമാക്‌സിലേക്കു കടക്കവെ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ടൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഇനി സീസണില്‍ കളിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം തന്നെ തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സീസണ്‍ നഷ്ടമായേക്കുമെന്ന് മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

ഗെറ്റ് വെല്‍ സൂണ്‍ വാരിയര്‍
ഗെറ്റ് വെല്‍ സൂണ്‍ വാരിയറെന്ന തലക്കെട്ടോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹ്യൂമിന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ഇട്ടിരിക്കുന്നത്. പോരാളികള്‍ കീഴടങ്ങാറില്ല. അവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുക തന്നെ ചെയ്യും.
എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്ത് ഇയാന്‍ ഹ്യൂം തിരിച്ചെത്തട്ടെയെന്ന് ആശംസിക്കുന്നു. പരിക്കേറ്റ അദ്ദേഹത്തിന് ഈ സീസണിന്റെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമായേക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
തിരിച്ചുവരുമെന്ന് ഹ്യൂമേട്ടന്‍
ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഹ്യൂമേട്ടന്റെ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നെ വിശ്വസിക്കൂ... കൂടുതല്‍ ഫിറ്റായി പ്രതികാരം ചെയ്യാന്‍ ഞാന്‍ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. ഫിറ്റ്‌നസിനെ കുറിച്ച് നിങ്ങളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും.
കളിക്കളത്തില്‍ മടങ്ങിയെത്തിയാല്‍ മറ്റൊരു 'മൃഗമായിരിക്കും' താനെന്നും ഹ്യൂം ട്വീറ്റ് ചെയ്തു.

പരിക്കേറ്റത് പൂനെയ്‌ക്കെതിരേ
ബ്ലാസ്റ്റേഴ്‌സ് 2-1ന് ജയിച്ച പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ എവേ മല്‍സരത്തിനിടെയാണ് ഹ്യൂമിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ബോക്‌സിനുള്ളില്‍ വച്ച് പൂനെ ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് വീണത് ഹവേദന്യൂമിന്റെ കാലുകള്‍ക്കു മുകളിലേക്കായിരുന്നു.
വേദന കൊണ്ട് ഗ്രൗണ്ടില്‍ വീണു പിടഞ്ഞ ഹ്യൂമിനെ കോച്ച് ഡേവിഡ് ജെയിംസ് ഉടന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ടീമിന്റെ ടോപ്‌സ്‌കോറര്‍
ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ് ഹ്യൂം. അഞ്ചു ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. റെനെ മ്യുളെന്‍സ്റ്റീനിനു പകരം ഡേവിഡ് ജെയിംസ് പരിശീലകസ്ഥാനത്തു തിരിച്ചെത്തിയതോടെയാണ് ഹ്യൂം യഥാര്‍ഥ ഹ്യൂമേട്ടനായത്. ഡല്‍ഹി ഡൈനാമോസിനെതിരേ താരം ഹാട്രിക്കോടെ കസറിയിരുന്നു.
തൊട്ടടുത്ത കളിയില്‍ മുംബൈ സിറ്റിക്കെതിരേ ഹ്യൂമിന്റെ വകയായിരുന്നു ടീമിന്റെ വിജയഗോള്‍.
പിന്നീട് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് 2-1ന് ഡല്‍ഹിക്കെതിരേയും ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോളിന് അവകാശിയായി.

ബ്ലാസ്‌റ്റേഴ്‌സിനൊപ്പം രണ്ടാം സീസണ്‍
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഹ്യൂമിന്റെ രണ്ടാം സീസണാണിത്. പ്രഥമ സീസണില്‍ മഞ്ഞപ്പടയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകാണ് ഹ്യൂം നേടിയത്.
സീസണിനു ശേഷം ബ്ലാസ്‌റ്റേഴ്‌സ് വിട്ട് അദ്ദേഹം അത്‌ലറ്റികോ ഡി കൊല്‍ക്കത്തയിലേക്ക് മാറിയത് ആരാധകര്‍ക്ക് അപ്രതീക്ഷിത ഷോക്കായി മാറി. രണ്ടു സീസണുകൡ കൊല്‍ക്കത്തയുടെ ജഴ്‌സിയണിഞ്ഞ ഹ്യൂമിനെ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications