Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് സീസണില്‍ എവര്‍ട്ടന് ഹെഡര്‍ ഗോളിലൂടെ സമനില,എവര്‍ട്ടന്റെ ഹെഡ്ഡര്‍ മാഹാത്മ്യം തെളിഞ്ഞു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഹള്‍ സിറ്റിക്ക് ഹോംഗ്രൗണ്ടില്‍ തോല്‍വിക്ക് സമാനമായ സമനില. 2016 ലെ അവസാന മത്സരത്തിനിറങ്ങിയ ഹള്‍ സിറ്റിയെ എവര്‍ട്ടനാണ് തളച്ചത് (2-2).

rossbarkley

രണ്ട് തവണ ലീഡെടുത്തു ഹള്‍

രണ്ട് തവണ മുന്നിട്ട് നിന്ന ശേഷമാണ് ഹള്‍ സമനില വഴങ്ങിയത്. ആറാം മിനുട്ടില്‍ മൈക്കല്‍ ഡൗസന്റെ ഗോളില്‍ മുന്നിലെത്തിയ ഹള്ളിനെ ആദ്യപകുതിയിലെ ഇഞ്ചുറിടൈമില്‍ എവര്‍ട്ടന്‍ ഒപ്പം പിടിച്ചു. ഇത് പക്ഷേ സെല്‍ഫ് ഗോളായിരുന്നു. ഗോള്‍ കീപ്പര്‍ ഡേവിഡ് മാര്‍ഷലിന് പറ്റിയ കൈയ്യബദ്ധം. കെവിന്‍ മിറാലസിന്റെ കോര്‍ണര്‍ കിക്ക് പഞ്ച് ചെയ്ത ഡേവിഡ് സ്വന്തം വലയിലേക്കാണ് അബദ്ധം കാണിച്ചതെന്ന് തിരിച്ചറിഞ്ഞില്ല. അറുപത്തഞ്ചാം മിനുട്ടില്‍ സ്‌നോഡഗ്രാസിലൂടെ ഹള്‍ തിരിച്ചടിച്ചു. ഹോംഗ്രൗണ്ടില്‍ ജയം ഉറപ്പിച്ച് നില്‍ക്കുമ്പോഴാണ് എണ്‍പത്തിനാലാം മിനുട്ടില്‍ ഇടിത്തീ പോലെ സമനില ഗോള്‍. റോസ് ബാര്‍ക്ലെയുടെ ഹെഡര്‍ ഗോളില്‍ എവര്‍ട്ടന്‍ തോല്‍വി ഒഴിവാക്കി.

ഹെഡ്ഡര്‍ മാഹാത്മ്യം

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ എവര്‍ട്ടന്‍ നേടുന്ന ഒമ്പതാം ഹെഡര്‍ ഗോളാണിത്. മറ്റൊരു ക്ലബ്ബും ഇത്രയേറെ ഹെഡര്‍ ഗോളുകള്‍ സീസണില്‍ നേടിയിട്ടില്ല.

റോബര്‍ട് മാന്‍ ഓഫ് ദ മാച്ച്

ഹള്‍ സിറ്റിയുടെ റോബര്‍ട് സ്‌നോഡ്ഗ്രാസാണ് മാന്‍ ഓഫ് ദ മാച്ച്. മനോഹരമായ ഫ്രീകിക്കും സഹതാരങ്ങള്‍ക്ക് നല്‍കിയ പന്ത്രണ്ട് ക്രോസ് ബോളുകളും റോബര്‍ട്ടിനെ വേറിട്ട് നിര്‍ത്തുന്നു.

ടേബിളില്‍ ഹള്‍ പത്തൊമ്പതാമത്

ലീഗില്‍ പത്തൊമ്പത് റൗണ്ട് പൂര്‍ത്തിയാക്കിയ എവര്‍ട്ടന്‍ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. മുപ്പത്തിമൂന്ന് പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് എവര്‍ട്ടന് തൊട്ട് മുന്നിലുള്ളത്.

ഹള്‍ സിറ്റിക്ക് പതിമൂന്ന് പോയിന്റ് മാത്രം. പത്തൊമ്പതാം സ്ഥാനത്ത് റെലഗേഷന്‍ സോണിലാണ്. ലീഗില്‍ ആകെ ഇരുപത് ടീമുകളാണുള്ളത്.ഇതില്‍ അവസാന മൂന്ന് ടീമുകള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. പതിനാല് പോയിന്റുള്ള സണ്ടര്‍ലാന്‍ഡും പന്ത്രണ്ട് പോയിന്റുള്ള സ്വാന്‍സിയുമാണ് ഹള്ളിനൊപ്പം റെലഗേഷന്‍ സോണിലുള്ളത്.

സമയമുണ്ട് തിരിച്ചുവരവിന്

പകുതി മത്സരങ്ങള്‍ കൂടി ലീഗില്‍ അവശേഷിക്കുന്നതിനാല്‍ തിരിച്ചുവരവിന് സമയമുണ്ട്. പുതുവര്‍ഷം തിരിച്ചുവരവിന്റെതാക്കി മാറ്റുവാന്‍ ഈ ക്ലബ്ബുകള്‍ ശ്രമിച്ചാല്‍ ലീഗ് ആവേശകരമാകും.

പുതുവര്‍ഷ ജേതാക്കള്‍ ആരൊക്കെ ?

പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷത്തലേന്ന് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നു. ചെല്‍സി-സ്റ്റോക്ക്, ലെസ്റ്റര്‍-വെസ്റ്റ്ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-മിഡില്‍സ്ബറോ എന്നിങ്ങനെ ശനിയാഴ്ച വാശിയേറിയ പോരാട്ടങ്ങളുണ്ട്. പുതുവര്‍ഷ ദിനത്തിലേക്ക് ഏതൊക്കെ ടീമുകള്‍ വിജയത്തോടെ മുന്നേറുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, December 31, 2016, 9:22 [IST]
Other articles published on Dec 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+