നൂറിന്റെ നിറവിൽ ഫ്രഞ്ച് നായകൻ..
പെറുവിനെതിരായി നടന്ന കഴിഞ്ഞ മത്സരത്തോടെ ഫ്രാൻസിന്റെ നായകൻ ഹ്യൂഗോ ലോറിസിനെ തേടിയെത്തിയത് അപ്പൂർവ്വനേട്ടം.ഫ്രാൻസിന്റെ ജേഴ്‌സിയിൽ 100 മത്സരങ്ങൾ കളിക്കുന്ന ഏഴാമത്തെ തരാമെന്ന ചരിത്ര നേട്ടമാണ് ഫ്രാൻസിന്റെ കാവൽക്കാരനെ തേടിയെത്തിയത്.ഇപ്പോഴത്തെ ഫ്രഞ്ച് പരിശീലകൻ ഡിഡിയർ ഡെസ്‌ക്യാമ്പ് (103),പാട്രിക് വിയാര (107), സിനദിൻ സിദാൻ (108),മർസെൽ ഡിസൈലി (116),തിയറി ഹെൻറി (123),ലിലിയാൻ ത്യുറം (142) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് പ്രമുഖർ.ബാഴ്‌സലോണ യുവന്റസ് താരമായിരുന്ന ലിലിയാൻ ത്യുറമാണ് ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത്.123 മത്സരങ്ങൾ കളിച്ചിട്ടുള്ള ആഴ്‌സണൽ താരം തിയറി ഹെൻറിയാണ് രണ്ടാമത്.

നൂറ് മത്സരങ്ങൾ കളിച്ചിട്ടുള്ള ആദ്യഫ്രഞ്ച് ഗോൾകീപ്പറാണ് ഹ്യൂഗോ ലോറിസ്.2000-ന് ശേഷം അരങ്ങേറ്റം കുറിച്ചവരിൽ ഈ ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രഞ്ച്കാരനും ലോറിസ് തന്നെയാണ്.ഫ്രാൻസിനുവേണ്ടി മൂന്ന് ലോകകപ്പുകളിൽ ഗോൾവല കാത്തിട്ടുണ്ട് ഈ മുപ്പത്തിയൊന്നുകാരൻ.ലോകകപ്പിനുമുൻപേ അമേരിക്കക്കെതിരെയും ഇറ്റലിക്കെതിരെയും നടന്ന സൗഹൃദ മത്സരത്തിൽ അനാവിശ്യമായി ലോറിസ് ഗോൾ വഴങ്ങിരുന്നു.അതോടെ താരത്തെ ആദ്യ ഗോൾകീപ്പറാക്കുന്നതിനും നായകനാക്കുന്നതിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.എന്നാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോൾ വഴങ്ങിയെങ്കിലും രണ്ട് തകർപ്പൻ സേവുകൾ തരത്തിൽ നിന്നുണ്ടായി.കൂടാതെ പെറുവിനെതിരെ ക്ലീൻ ഷീറ്റോടെ ചരിത്രനേട്ടം കുറിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications