Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയെപ്പോലെ വിനി!! ആ ലെവലിലെത്താന്‍ എന്തു ചെയ്യണം? ഖെദീറയുടെ ഉപദേശം

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ശേഷിയുള്ള താരമാണ് ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ജര്‍മനിയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ സമി ഖെദീറ. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായി ഗംഭീര പ്രകടനമാണ് വിനീഷ്യസ് നടത്തിക്കണ്ടിരിക്കുന്നത്. കഴിഞ്ഞ ബാലണ്‍ ഡ്യോര്‍ പുരസ്‌കാര പട്ടികയില്‍ അവസാന ഘട്ടം വരെ താരം മല്‍സരരംഗത്തുമുണ്ടായിരുന്നു.

റയലിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി വിനീഷ്യസിനു ഒരു സാമ്യത തനിക്കു കാണാന്‍ കഴിഞ്ഞതായി തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ റയല്‍ താരം കൂടിയായ ഖെദീറ. റൊണാള്‍ഡോയുടെയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെയും ലെവലിലേക്കു ഉയരുന്നതിനായി വിനീഷ്യസ് എന്താണ് ചെയ്യേണ്ടതെന്നു ഖെദീറ ഉപദേശിക്കുകയും ചെയ്തിരിക്കുകയാണ്.

VINICIUS JUNIOR

റോണോയുമായി സാമ്യം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെരുമാറ്റവുമായി വിനീഷ്യസ് ജൂനിയറിന് സാമ്യമുണ്ടെന്നാണ് സമി ഖെദീറയുടെ നിരീക്ഷണം. മാഡ്രിഡ് യൂനിവേഴ്‌സലുമായി സംസാരിക്കുകയായിരുന്നു ജര്‍മനിയുടെ മുന്‍ സൂപ്പര്‍ താരം. കളിക്കളത്തില്‍ വിനി ഒരുപാട് തവണ ദേഷ്യം പിടിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. ചെറുപ്പകാലത്തു ക്രിസ്റ്റ്യാനോയും ഏറെക്കുറെ ഇതുപോലെ തന്നെയായിരുന്നു. പക്ഷെ വളരെ പെട്ടെന്നു അദ്ദേഹം സ്വഭാവത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നും ഖെദീറ വ്യക്തമാക്കി.

ലയണല്‍ മെസ്സി, സിനദിന്‍ സിദാന്‍, ക്രിസ്റ്റ്യാനോ, സാവി ഹെര്‍ണാണ്ടസ് എന്നിവരെപ്പോലെ ആയി മാറണമെങ്കില്‍ വിനീഷ്യസ് സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. എതിരാളികള്‍ക്കു അദ്ദേഹം കൂടുതല്‍ ബഹുമാനം നല്‍കണം, കൂടാതെ റഫറിമാരെയും ബഹുമാനിക്കണം. ഇക്കാര്യത്തിലാണ് വിനീഷ്യസ് മാറേണ്ടത്. ഫുട്‌ബോളിന്റെ കാര്യമെടുത്താല്‍ അദ്ദേഹം തീര്‍ച്ചയായും നമ്പര്‍ വണ്‍ തന്നെയാണ്.

ഞാന്‍ വ്യക്തിഗത പുരസ്‌കാരങ്ങളുടെ വലിയൊരു ഫാനല്ല. എങ്കിലും ഈ വര്‍ഷം ലോക ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ റോഡ്രിയും വിനീഷ്യസുമാണെന്നു ഞാന്‍ കരുതുന്നു. വിനി കുറച്ചു കൂടി പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തി ഒരു ജെന്റില്‍മാനും ലീഡറുമായി മാറുകയാണെങ്കില്‍ മൂന്നോ, നാലോ ബാലണ്‍ ഡ്യോര്‍ പുരസ്‌കാരങ്ങള്‍ ഉറപ്പായും നേടുമെന്നും ഖെദീറ വിശദമാക്കി.

2010 മുതല്‍ 2015 വരെ അഞ്ചു വര്‍ഷം റയല്‍ മാഡ്രിഡിനായി കളിച്ചിട്ടുള്ള താരമാണ് സമി ഖെദീറ. അവര്‍ക്കായി 161 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം ഒമ്പതു ഗോളുകള്‍ നേടുകയും 13 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

SAMI KHEDIRA

റോഡ്രിയുടെ വിജയം

ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡ്യോര്‍ പുരസ്‌കാരം സ്‌പെയിനിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മിഡ്ഫീല്‍ഡര്‍ റോഡ്രി തീര്‍ച്ചയായും അര്‍ഹിച്ചിരുന്നുവെന്നാണ് സമി ഖെദീറയുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചില വിവാദങ്ങളുണ്ടാവുകയും വിനീഷ്യസ് ജൂനിയറാണ് ഇതു അര്‍ഹിച്ചിരുന്നതെന്നു ചില മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

നല്ല ചര്‍ച്ചകളാണ് ബാലണ്‍ ഡ്യോര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഞാനൊരു മിഡ്ഫീല്‍ഡറാണ്, റോഡ്രിയുടെ കളി ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. റോഡ്രിയില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി എങ്ങനെയാണെന്നു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയുക. യൂറോ കപ്പില്‍ റോഡ്രിയുടെ നാലു മല്‍സരങ്ങള്‍ ഞാന്‍ കണ്ടിരുന്നു.

അദ്ദേഹം എങ്ങനെയാണ് ഗ്രൗണ്ടില്‍ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതെന്നു നിങ്ങള്‍ക്കു പറയാനും കഴിയും. വിനീഷ്യസിന്റെ കാര്യമെടുത്താല്‍ അദ്ദേഹവും പുരസ്‌കാരം അര്‍ഹിച്ചയാളാണ്. കളി മാറ്റി മറിക്കുന്നയാളണ് വിനി. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത ഘട്ടത്തില്‍ വിനീഷ്യസിന് റയല്‍ ടീം പന്ത് നല്‍കിയാല്‍ അദ്ദേഹം അതു പരിഹരിക്കുമെന്നും ഖെദീറ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 11, 2024, 20:36 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+