Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2024ല്‍ നെയ്മര്‍ കളിച്ചത് വെറും 42 മിനിറ്റ്, സൗദി ക്ലബ്ബിലെ ശമ്പളമറിയുമോ? ആരും ഞെട്ടും!!

ലോക ഫുട്‌ബോളിലെ ഏതൊരു സൂപ്പര്‍ താരത്തെയും തങ്ങളുടെ ടീമിലെത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ശക്തികളായി മാറിയിരിക്കുകയാണ് സൗദി പ്രോ ലീഗിലെ ക്ലബ്ബുകള്‍. കരിയറില്‍ ഏതൊരു ഫുട്‌ബോളറും സ്വപ്‌നം കാണുന്നതിലും അപ്പുറത്തെ പ്രതിഫലമാണ് ഈ ക്ലബ്ബുകള്‍ ഓഫര്‍ ചെയ്യുന്നത്. യൂറോപ്യന്‍ ലീഗുകള്‍ വിട്ട് പല വമ്പന്‍ കളിക്കാരും സൗദിയിലേക്കു വിമാനം കയറാനുള്ള പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍ലിന്റെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബബെന്‍സെമ തുടങ്ങി ഒരുപാട് കിടിലന്‍ താരങ്ങള്‍ ഇപ്പോള്‍ ഇവിടെ കളിച്ചു കൊണ്ടിരിക്കുകയാണ്.

NEYMAR

സൗദി പ്രോ ലീഗിന്റെ ഭാഗമായിട്ടുള്ള മിന്നും താരങ്ങളുടെ ലിസ്റ്റില്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുമുണ്ട്. അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഭാഗമാണ്. പക്ഷെ പരിക്കു കാരണം കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവിും അദ്ദേഹം പുറത്തായിരുന്നു. എങ്കിലും അതിശയിപ്പിക്കുന്ന പ്രതിഫലമാണ് കുറച്ചു മിനിറ്റുകള്‍ മാത്രം കളിച്ച നെയ്മര്‍ പഴ്‌സിലാക്കിയത്. ഇതേക്കുറിച്ചറിയാം.

നെയ്മറുടെ പ്രതിഫലം

2023ലായിരുന്നു ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി വിട്ട് അല്‍ ഹിലാലിലേക്കു നെയ്മര്‍ ചേക്കേറിയത്. അദ്ദേഹത്തിന്റെ ഈ കൂടുമാറ്റം ഫുട്‌ബോള്‍ ലോകത്തെയും ആരാധകരെയുമെല്ലാം ശരിക്കും ഞെട്ടിക്കുകയും ചെയ്തു. 101 മില്ല്യണ്‍ യൂറോയാണ് (895.2 കോടി) നെയ്മര്‍ക്കു സൗദി ക്ലബ്ബ് ഓഫര്‍ ചെയ്തത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ ആദ്യ മൂന്നിലും അദ്ദേഹമെത്തിയിരുന്നു.

പക്ഷെ അതിനേക്കാള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം കഴിഞ്ഞ വര്‍ഷം അല്‍ ഹിലാലിനായി വെറും 42 മിനിറ്റുകള്‍ മാത്രമേ നെയ്മര്‍ കളിച്ചിട്ടുള്ളൂവെന്നതാണ്. ഇതു പ്രകാരം കളിച്ച ഓരോ മിനിറ്റിലും അദ്ദേഹത്തിനു കിട്ടിയതാവട്ടെ 21.2 കോടി രൂപയും!!.

വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സൗദി ക്ലബ്ബിനായി നെയ്മര്‍ക്കു 2024ല്‍ കളിക്കാന്‍ സാധിച്ചുള്ളൂ. ഇവയില്‍ അദ്ദേഹം ബോള്‍ ടച്ച് ചെയ്തതാവട്ടെ 45 തവണയുമാണ്. അതായത് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ഓരോ ടച്ചിന്റെയും മൂല്യം ഏകദേശം 10 കോടിയോളം രൂപയാണെന്നും പറയാം. ഈ കണക്കുകള്‍ ഏതൊരാളെയും അദ്ഭുതപ്പെടുത്തുകയും ചെയ്യും.

Story first published: Friday, January 10, 2025, 20:43 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+