ക്ലബ്ബ് ലോകകപ്പ്: ആദ്യ ജയം ആതിഥേയര്‍ക്ക്... ഷൂട്ടൗട്ടില്‍ ന്യൂസിലാന്‍ഡ് ടീമിനെ വീഴ്ത്തി അല്‍ അയ്ന്‍
അല്‍ അയ്ന്‍: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ 15ാമത്തെ എഡിഷന് യുഎഇയില്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയ ടീമയ അല്‍ അയ്ന്‍ ന്യൂസിലാനഡില്‍ നിന്നുള്ള ടീം വെല്ലിങ്ടണിനെ തോല്‍പ്പിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ 4-3നാണ് അല്‍ അയ്‌നിന്റെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും 3-3നു സമനിലയില്‍ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. തോല്‍ലിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അല്‍ അയ്ന്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്.

കളി 44 മിനിറ്റ് കഴിയുമ്പോള്‍ 3-0ന്റെ ആധികാരിക ലീഡുമായി ടീം വെല്ലിങ്ടണ്‍ അനായാസ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് അല്‍ അയ്‌നിന്റെ ഗംഭീര തിരിച്ചുവരവാണ്. ഒന്നാം പകുതി തീരുന്നതിനു മുമ്പ് ആദ്യ ഗോള്‍ മടക്കിയ അല്‍ അയ്ന്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി 3-3ന് ഒപ്പമെത്തി. ഇതോടെയാണ് മല്‍സരം അധികസമയത്തിലെത്തിയത്. രണ്ടാം റൗണ്ടില്‍ ടുണീഷ്യന്‍ ക്ലബ്ബായ എസ്പറെന്‍സ് ഡി ട്യുണിസാണ് അല്‍ അയ്‌നിന്റെ എതിരാളികള്‍.
എഎഫ്‌സി, സിഎഎഫ്, കോണ്‍കകാഫ്, കോണ്‍ബോള്‍, ഒഎഫ്‌സി, യുവേഫ എന്നിങ്ങനെ ആറു കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള ചാംപ്യന്‍ ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയരെന്ന നിലയില്‍ അല്‍ അയ്‌നിനു നേരിട്ടു യോഗ്യത ലഭിക്കുകയായിരുന്നു. നിലവിലെ ജേതാക്കളായ സ്പാനിഷ് ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡ് യൂറോപ്പിലെ പ്രതിനിധീകരിച്ച് ഇത്തവണയും ഇറങ്ങും. റയല്‍ നേരിട്ടു സെമിയിലേക്കു യോഗ്യത നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications