Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ കുഴഞ്ഞു വീണു!! ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം...

റിയോ ഡി ജനയ്‌റോ: ഫുട്‌ബോള്‍ രാജാവും ബ്രസീലിന്റെ ഇതിഹാസ താരവുമായ
പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒരു പരിപാടിക്കിടെ പെലെ ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് വിവരം. എന്നാല്‍ ഈ വാര്‍ത്ത അദ്ദഹേത്തിന്റെ വക്താവ് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

1

ലണ്ടനില്‍ ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ (എഫ്ഡബ്ല്യുഎ) സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പെലെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതിനാല്‍ അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കില്ലെന്നായിരുന്നു വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ലണ്ടനിലേക്കുള്ള ദൈര്‍ഘ്യമേറിയ യാത്ര നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹം ഇതു റദ്ദാക്കുകയായിരുന്നുവെന്നും വക്താവ് വിശദീകരിച്ചു.

2

കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നു അടുത്തിടെ നിരവധി തവണ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ പെലെ കുഴഞ്ഞുവീണുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വക്താവ് രംഗത്തുവന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ പെലൈ അലട്ടുന്നുണ്ട്. 2016ല്‍ നാട്ടില്‍ നടന്ന ഒളിംപിക്‌സില്‍ ദീപശിഖ തെളിക്കാന്‍ അദ്ദേഹത്തിനു ക്ഷണമുണ്ടായിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്നു പിന്‍മാറുകയായിരുന്നു.

Story first published: Saturday, January 20, 2018, 10:41 [IST]
Other articles published on Jan 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+