Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ വനിതാ ലോകകപ്പ്: തകര്‍പ്പന്‍ ജയവുമായി ഹോളണ്ടും കാനഡയും പ്രീക്വാര്‍ട്ടറില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ ഉജ്വല വിജയവുമായി ഹോളണ്ടും കാനഡയും പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. കാമറൂണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഹോളണ്ട് മുന്നേറിയത്. ന്യൂസിലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനഡ തകര്‍ത്തത്. ഇതോടെ ആറ് പോയിന്റുള്ള ഹോളണ്ടും കാനഡയും ഗ്രൂപ്പ് ഇയില്‍ നിന്ന് അവസാന പതിനാറില്‍ സ്ഥാനം ഉറപ്പാക്കി.

holland-canada

ഇരട്ട ഗോള്‍ നേടിയ വിവിയന്‍ മിയെദ്മയാണ് ഹോളണ്ടിന്റെ വിജയശില്‍പി. 41-ാം മിനിറ്റിലും 85-ാം മിനിറ്റിലുമാണ് വിവിയന്‍ വലകുലുക്കിയത്. 48-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഡൊമിനിക് ബ്ല്ഡ്‌വര്‍ത്താണ് മറ്റൊരു സ്‌കോറര്‍. 43-ാം മിനിറ്റില്‍ ഗബ്രിയേല ഒന്‍ജിനാണ് കാമറൂണിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

ഇതോടെ 60 ഗോളുകള്‍ നേടിയ വിവിയന്‍ ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരിയായി. മാനന്‍ മെലിസിനെയാണ് 22കാരിയായ വിവിയന്‍ മറികടന്നത്. ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയ മത്സരത്തില്‍ ശക്തമായ നീക്കങ്ങളിലൂടെയാണ് ഡച്ച് പട ജയം സ്വന്തമാക്കിയത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയതിനാല്‍ അടുത്ത മത്സരത്തില്‍ ഹോളണ്ടും കാനഡയും ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതാവാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക.

ന്യൂസിലന്‍ഡിനെതിരെ തികഞ്ഞ ആധിപത്യത്തോടെ കളിച്ചാണ് കാനഡ ജയം നേടിയത്. പ്രതിരോധത്തിലൂന്നി തന്നെയായിരുന്നു കാനഡയുടെ കളി. അതിനാല്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടനെ കാനഡ ആദ്യ ഗോളടിച്ചു. 48-ാം മിനിറ്റില്‍ ജെസ്സി ഫ്‌ളെമിങ്ങാണ് ലക്ഷ്യം കണ്ടത്. ഗോള്‍ നേടിയതോടെ കളിയുടെ ഗതി മാറി. കനേഡിയന്‍ മുന്നേറ്റനിര ന്യസിലന്‍ഡ് പ്രതിരോധം ഭേദിക്കാന്‍ നിരന്തര ശ്രമം നടത്തി. 79-ാം മിനിറ്റില്‍ നിഷെല്‍ പ്രിന്‍സാണ് രണ്ടാം ഗോളിനുടമയായത്. ഇതോടെ രണ്ട് കളികളിലും പരാജയപ്പെട്ട കാമറൂണിനും ന്യൂസിലന്‍ഡിനും വ്യാഴാഴ്ചത്തെ മത്സരം നിര്‍ണായകമായി.

Story first published: Sunday, June 16, 2019, 11:42 [IST]
Other articles published on Jun 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+