For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നാഷന്‍സ് ലീഗ്: ലോക ചാംപ്യന്‍മാര്‍ക്ക് ഓറഞ്ച് പുളിച്ചു!! നാണംകെട്ട് ജര്‍മനി, തരംതാഴ്ത്തപ്പെട്ടു

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഹോളണ്ടിന്റെ ജയം

By Manu
1

റോട്ടര്‍ഡാം: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ലോക ജേതാക്കളായ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എയില്‍ ഹോളണ്ടാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ വീഴ്ത്തിയത്. ഇരുപകുതികളിലുമായി ജോര്‍ജിയോ വിനാല്‍ഡം (44ാം മിനിറ്റ്), മെംഫിസ് ഡിപ്പായ് (90) എന്നിവരുടെ ഗോളുകളാണ് ഓറഞ്ച് പടയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. ഈ തോല്‍വി ഫ്രാന്‍സിനേക്കാള്‍ ആഘാതമായത് മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കാണ്. ഹോളണ്ടിന്റെ അപ്രതീക്ഷിത ജയത്തോടെ ജര്‍മനി നാഷന്‍സ് ലീഗിന്റെ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ ജര്‍മനി ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു.

ഫ്രാന്‍സിനെതിരേ നേടിയ മിന്നും ജയത്തോടെ ഹോളണ്ട് നാഷന്‍സ് ലീഗിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഡച്ച് ടീമിനെതിരേ ഫ്രാന്‍സ് ജയം നേടിയാല്‍ മാത്രമേ ജര്‍മനിക്കു നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓറഞ്ച് കുപ്പായക്കാര്‍ ലോക ചാംപ്യന്‍മാരുടെ കഥ കഴിച്ചതോടെ ജര്‍മനിയുടെ വിധി കുറിക്കപ്പെടുകയായിരുന്നു.

സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരേ അര്‍ഹിച്ച ജയമാണ് ഹോളണ്ട് നേടിയത്. കളിയുടെ തുടക്കം മുതല്‍ മികച്ചു നിന്ന ഡച്ചുകാര്‍ ഫ്രാന്‍സിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍ 44ാം മിനിറ്റില്‍ ലിവര്‍പൂള്‍ താരം വിനാല്‍ഡമിലൂടെ അര്‍ഹിച്ച ലീഡും അവര്‍ സ്വന്തമാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷവും കളിയിലേക്കു തിരിച്ചുവരുമെന്ന സൂചനകളൊന്നും ഫ്രഞ്ച് പട നല്‍കിയില്ല. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ലോക ചാംപ്യന്‍മാരുടെ നാണക്കേടും ജര്‍മനിയുടെ പതനവും പൂര്‍ത്തിയാക്കി ഡിപ്പായ് മനോഹരമായ പെനല്‍റ്റിയിലൂടെ ഹോളണ്ടിന്റെ രണ്ടാം ഗോളും നിക്ഷേപിക്കുകയായിരുന്നു.

നാഷന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ സ്ലൊവാക്യ 4-1ന് ഉക്രെയ്‌നിനെയും ഡെന്‍മാര്‍ക്ക് 2-1നു വെയ്ല്‍സിനെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയില്‍ ബള്‍ഗേറിയ- സൈപ്രസ്, നോര്‍വെ- സ്ലൊവേനിയ മല്‍സരങ്ങള്‍ 1-1ന് അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ അര്‍മേനിയ 6-2ന് ജിബ്രാള്‍ട്ടറിനെയും മാസിഡോണിയ 2-0നു ലിച്ചെന്‍സ്‌റ്റെയ്‌നിനെയും തോല്‍പ്പിച്ചു.

Story first published: Saturday, November 17, 2018, 11:40 [IST]
Other articles published on Nov 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+