Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീഡിയോ പരിശോധിച്ച് പെനാല്‍റ്റി കിക്ക് അനുവദിച്ചു, ഒസാകയിലെ ക്ലബ്ബ് ലോകകപ്പ് ചരിത്രമായി, റഫറിയും ഗോളടിച്ച താരവും ചരിത്രത്തില്‍, അവര്‍ ആരൊക്കെ?

ഒസാക: ഫുട്‌ബോള്‍ സാങ്കേതികമായി ഏറെ മാറിക്കൊണ്ടിരിക്കുകയാണ്. ഗോള്‍ വിവാദം ഒഴിവാക്കാന്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി വന്നു, ഇപ്പോഴിതാ പെനാല്‍റ്റി വിവാദം ഒഴിവാക്കാന്‍ വീഡിയോ അസിസ്റ്റന്റ് റഫറീസ് (വി എ ആര്‍) സിസ്റ്റം പരീക്ഷണാര്‍ഥം നടപ്പിലായിരിക്കുന്നു. ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലാണ് ഇത് പരീക്ഷണാര്‍ഥം നടപ്പിലാക്കിയത്. കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനല്‍സും ജെ ലീഗ് ചാമ്പ്യന്‍മാരായ ജാപനീസ് ക്ലബ്ബ് കാഷിമ അന്റ്‌ലേഴ്‌സും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിലാണ് വി എ ആര്‍ സിസ്റ്റത്തിലൂടെയുള്ള ചരിത്രത്തിലെ ആദ്യ പെനാല്‍റ്റി റഫറി വിധിച്ചത്.

ജാപനീസ് ക്ലബ്ബ് കാഷിമക്കാണ് ഈ വിധം ആദ്യ പെനാല്‍റ്റി അനുവദിച്ചത്. ലാറ്റിനമേരിക്കന്‍ ക്ലബ്ബ് ചാമ്പ്യന്‍മാരായ കൊളംബിയയുടെ അത്‌ലറ്റിക്കോ നാഷനലിനെതിരായ സെമിയില്‍ മുപ്പത്തിമൂന്നാം മിനുട്ടിലാണ് പെനാല്‍റ്റി. കാഷിമയുടെ താരം ഡെയ്‌ഗോ നിഷിയെ അത്‌ലറ്റിക്കോയുടെ ഓര്‍ലന്‍ഡോ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതായി വീഡിയോ അസിസ്റ്റന്റ് റഫറി ഡാനി മക്കലെ റഫറി വിക്ടര്‍ കസായിക്ക് നിര്‍ദേശം നല്‍കിയതോടെയാണ് പെനാല്‍റ്റി വിധിക്കുന്നത്. വീഡിയോ റീപ്ലേ ടെക്‌നോളജിയിലൂടെയുള്ള ആദ്യ പെനാല്‍റ്റി കാഷിമ താരം ഷോമ ഡോയ് ലക്ഷ്യത്തിലെത്തിച്ച് ചരിത്രത്തില്‍ ഇടം പിടിച്ചു.

football

ക്ലബ്ബ് ലോകകപ്പില്‍ ജാപനീസ് ചരിതം !

കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷനല്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുരത്തി ജാപനീസ് ലീഗ് (ജെ ലീഗ്) ചാമ്പ്യന്‍മാരായ കാഷിമ അന്റ്‌ലേഴ്‌സ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍. ക്ലബ്ബ് ലോകകപ്പില്‍ ആദ്യമായിട്ടാണ് ഒരു ജാപനീസ് ക്ലബ്ബ് ഫൈനലില്‍ എത്തുന്നത്. രണ്ടാം സെമിയില്‍ ക്ലബ്ബ് അമേരിക്കയും റയല്‍മാഡ്രിഡും ഏറ്റുമുട്ടും.

മുപ്പത്തിമൂന്നാം മിനുട്ടില്‍ ചരിത്രപ്രധാനമായ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഷോമ ഡോയ് ജാപനീസ് ക്ലബ്ബിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ അന്തിമഘട്ടങ്ങളില്‍ യാസുഷി എന്‍ഡോയും യുമ സുസുകിയും കാഷിമയുടെ ഫൈനല്‍ പ്രവേശം ആധികാരികമാക്കി.

Story first published: Thursday, December 15, 2016, 17:35 [IST]
Other articles published on Dec 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+