Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര തീരുമാനവുമായി ബ്രസീല്‍ ഫുട്‌ബോള്‍; പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം

റിയോ ഡി ജനെയ്‌റോ: ലോക ഫുട്‌ബോളിന് മാതൃകയാവുന്ന ചരിത്ര തീരുമാനവുമായി ബ്രസീല്‍ ഫുട്‌ബോള്‍. പുരുഷ-വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇനി മുതല്‍ തുല്യവേതനം നടപ്പില്‍ വരുത്തിയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ലോകത്തിന് മാതൃകയാവുന്നത്. പല സമയത്തും സ്ത്രീക്കും പുരുഷനും തുല്യ സമത്വമെന്ന് അവകാശപ്പെടുമ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇത് ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിഫലത്തിലും തുല്യത പ്രഖ്യാപിച്ച ബ്രസീലിന്റെ നടപടിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പിന്തുണ അറിയിക്കുന്നത്.

ബ്രസീല്‍ വനിതാ ടീമിലെ സൂപ്പര്‍ താരങ്ങളായ മാര്‍ത്തയ്ക്കും ലെറ്റിസിയ സാന്റോസിനും ഫോര്‍മിഗയ്ക്കുമെല്ലാം ഇനി മുതല്‍ നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലമാകും ലഭിക്കുക. പലപ്പോഴും പുരുഷ താരങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ പലപ്പോഴും വനിതാ താരങ്ങള്‍ക്ക് മീഡിയം സൗകര്യങ്ങളാണ് നല്‍കിയിരുന്നത്. താമസിക്കുന്ന ഹോട്ടല്‍ റൂം,യാത്രാ സംവിധാനങ്ങള്‍ എന്നിവയിലെല്ലാം വ്യത്യാസമുണ്ടായിരുന്നു.

brazilcbf

എന്നാല്‍ ഇനി മുതല്‍ പുരുഷ ടീമിന് ലഭിച്ച അതേ സൗകര്യങ്ങള്‍ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കുമെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള ടീമാണ് ബ്രസീല്‍. അതിനാല്‍ത്തന്നെ ഇത്രയും വലിയൊരു ഫെഡറേഷന്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കിയത് മറ്റ് പല രാജ്യങ്ങള്‍ക്കും മുന്നോട്ടുവരാന്‍ പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ പോലെ ചുരുക്കം ചില രാജ്യങ്ങള്‍ തുല്യവേതനം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

പലപ്പോഴും ലാഭത്തിന്റെ കണക്കുപറഞ്ഞാണ് വനിതാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത്. പുരുഷ ഫുട്‌ബോളിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ പകുതിയോളം മാത്രമെ വനിതാ ഫുട്‌ബോളിലൂടെ ലഭിക്കുകയുള്ളു. എന്നാല്‍ ഈ വേര്‍തിരിവ് മറികടന്നാണ് ലിംഗ സമത്വം വാക്കുകളില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന നിലപാട് ബ്രസീല്‍ സ്വീകരിച്ചിരിക്കുന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് പ്രതിഫലം നല്‍കുന്നത്.

പുരുഷ ടീമിന്റെ ലാഭവിഹിതത്തിന്റെ ഒരു പങ്കുകൂടി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇനി മുതല്‍ ലഭിക്കും. നേരത്തെ പുരു താരങ്ങള്‍ക്ക് താമസിക്കാന്‍ അത്യാധുനിക റിസോര്‍ട്ടുകളും സഞ്ചരിക്കാന്‍ അത്യാധുനിക വാഹനങ്ങളും നല്‍കിയിരുന്നപ്പോള്‍ ഈ സൗകര്യം വനിതാ താരങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഫുട്‌ബോളില്‍ വലിയ വരുമാനമുള്ള ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്രസീലിലേത്. നിലവിലെ ബ്രസീലിലെ ഒട്ടുമിക്ക താരങ്ങളും ഫുട്‌ബോള്‍ ലീഗുകളില്‍ സജീവമാണ്.

Story first published: Thursday, September 3, 2020, 15:23 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+