Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയില്‍ ഹിഗ്വെയിന്‍ ഗോളടി തുടരുന്നു; യുവെന്റസ് ഹോം ഗ്രൗണ്ടില്‍ തുടര്‍ ജയവും ! ഈ കുതിപ്പ് അവിശ്വസനീയം

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസിന് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ ഇരുപത്തഞ്ചാം ജയം. എ എസ് റോമയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുവെന്റസ് 2014 ല്‍ സൃഷ്ടിച്ച ക്ലബ്ബ് റെക്കോര്‍ഡിനൊപ്പമെത്തിയത്. ആഗസ്റ്റ് 2013 മുതല്‍ നവംബര്‍ 2014 വരെയുള്ള കാലയളവില്‍ യുവെന്റസ് 25 തുടര്‍ ഹോംഗ്രൗണ്ട് ജയങ്ങള്‍ ജയിച്ച് റെക്കോര്‍ഡിട്ടിരുന്നു.

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനാണ് യുവെന്റസിന്റെ വിജയഗോള്‍ നേടിയത്. ഇരുപത്തൊമ്പതുകാരന്‍ പതിനെട്ട് വാര അകലെ നിന്നാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. ലീഗ് സീസണില്‍ ഹിഗ്വെയിന്റെ പത്താം ഗോളാണിത്. രണ്ട് മത്സരങ്ങളിലെ മൂന്നാമത്തേതും. പതിനാലാം മിനുട്ടിലാണ് റോമ ഗോളി വോസിചിനെ കാഴ്ചക്കാരനാക്കിക്കൊണ്ട് ഹിഗ്വെയിന്റെ ഷോട്ട് വലതുളച്ചത്.

juventus

ഈ ജയത്തോടെ യുവെന്റസ് 17 മത്സരങ്ങളില്‍ 42 പോയന്റുമായി ഒന്നാംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്നു. തോറ്റതോടെ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എ എസ് റോമ യുവെന്റസുമായി ഏഴ് പോയിന്റ് അകലത്തിലായി.

ഹോം മാച്ചില്‍ അറ്റ്‌ലാന്റയോട് ഗോള്‍ രഹിതമായി പിരിഞ്ഞ എ സി മിലാന്‍ 35 പോയിന്റുള്ള റോമയെ പിന്തളളി രണ്ടാംസ്ഥാനം പിടിച്ചെടുക്കാനുള്ള സുവര്‍ണാവസരം പാഴാക്കി. മിലാന് 33 പോയിന്റാണ്.

ഗോള്‍ നില

യുവെന്റസ് 1-0 റോമ

എംപോലി 2-0 കാഗ്‌ലിയാരി

എ സി മിലാന്‍ 0-0 അറ്റ്‌ലാന്റ

Story first published: Sunday, December 18, 2016, 9:07 [IST]
Other articles published on Dec 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+