മുന്‍ ക്ലബ്ബിനെ വീഴ്ത്തി ഹിഗ്വെയിന്റെ ഗോള്‍, യുവെന്റസ് മുന്നേറുന്നു
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗിലെ കരുത്തരുടെ നേരങ്കത്തില്‍ യുവെന്റസ് 2-1ന് നാപോളിയെ കീഴടക്കി. ബൊനുചി (50), ഹിഗ്വെയിന്‍ (70) യുവെന്റസിനായി ലക്ഷ്യം കണ്ടപ്പോള്‍ അമ്പത്തിനാലാം മിനുട്ടില്‍ നാപോളിക്ക് വേണ്ടി കാലെയോന്‍ സ്‌കോര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ നാപോളിയുടെ താരമായിരുന്നു അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഹിഗ്വെയിന്‍. മുന്‍ ക്ലബ്ബിന്റെ വല കുലുക്കി നേടിയെടുത്ത ജയം ഹിഗ്വെയിന്‍ പക്ഷേ ആഘോഷമക്കിയില്ല. മുന്‍ ക്ലബ്ബിനെതിരായ ഗോള്‍ ആഹ്ലാദത്തിലേക്ക് പോകുവാനും ഹിഗ്വെയിന് താത്പര്യമില്ലായിരുന്നു. കഴിഞ്ഞ സീസണില്‍ നാപോളിക്ക് വേണ്ടി ഹിഗ്വെയിന്‍ നേടിയ മുപ്പത്താറ് ഗോളുകള്‍ ക്ലബ്ബ് റെക്കോര്‍ഡാണ്.
എഴുപത്തഞ്ച് ദശലക്ഷം പൗണ്ടിന്റെ ഇറ്റാലിയന്‍ റെക്കോര്‍ഡ് കരാറിലാണ് യുവെന്റസ് ഹിഗ്വെയിനെ സ്വന്തമാക്കിയത്. ആ കരാറിന്റെ പേരില്‍ ഹിഗ്വെയിന്‍ നാപോളി ആരാധകര്‍ക്കിടയില്‍ ചതിയനാണ്. നാപോളി വിട്ടതോടെ ഹിഗ്വെയിന്റെ പേര് പതിച്ച ജഴ്‌സികള്‍ ആരാധകര്‍ കൂട്ടത്തോടെ കത്തിച്ച് കളഞ്ഞിരുന്നു.

സീരി എ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന ഏകപക്ഷീയമായ ഒരുഗോളിന് ബൊളോഗ്നയെ തോല്‍പ്പിച്ചു. പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുവെന്റസ് 27 പോയിന്റുമായി വ്യക്തമായ മുന്‍തൂക്കത്തില്‍ നില്‍ക്കുന്നു. പത്ത് മത്സരങങള്‍ കളിച്ച എ എസ് റോമ 22 പോയിന്റുമായി രണ്ടാംസ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ പത്തൊമ്പത്‌പോയിന്റുള്ള നാപോളി മൂന്നാം സ്ഥാനത്തും എ സി മിലാന്‍ നാലാം സ്ഥാനത്താണ്.
ഗോള്‍ നില
യുവെന്റസ് 2-1 നാപോളി
ബൊളോഗ്ന 0-2 ഫിയോറന്റീന
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications