Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ വന്നതോടെ യുവന്റസിലെ ഹിഗ്വയിന്‍ തെറിച്ചു; കൂടുമാറ്റം മറ്റൊരു വമ്പന്‍ ക്ലബ്ബിലേക്ക്

റൊണാള്‍ഡോ വന്നതോടെ യുവന്റസിന് ഹിഗ്വയിനെ വേണ്ട | Oneindia Malayalam

മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ യുവന്റസില്‍നിന്നും ക്ലബ്ബ് മാറ്റമുറപ്പിച്ചു. മറ്റൊരു ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനിലേക്കാണ് മുന്നേറ്റതാരം പുതിയ സീസണ്‍ മുതല്‍ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. റയല്‍ മാഡ്രിഡില്‍നിന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയതോടെയാണ് ഹിഗ്വയിന്റെ കൂടുമാറ്റമെന്നാണ് സൂചന.

വ്യാഴാഴ്ച മിലാനിലെത്തി ഹിഗ്വയിന്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കും. സൂപ്പര്‍താരത്തെ വരവേല്‍ക്കാനായി ഒട്ടേറെ ആരാധകര്‍ മിലാന്‍ ഹോട്ടല്‍ പരിസരത്തെത്തിയിരുന്നു. ആരാധകരുടെ സ്‌നേഹവായ്പിന് ഹിഗ്വയിന്‍ നന്ദി പറഞ്ഞു. അതേസമയം, യുവന്റ്‌സ് ആരാധകരോടും ഇതുവരെ തന്നെ പിന്തുണയ്ക്ക് ഹിഗ്വയിന്‍ നന്ദി പ്രകടിപ്പിച്ചു.

gonzalo-higuain

2016ലാണ് അര്‍ജന്റീന താരം നാപ്പോളിയില്‍ നിന്നും 90 മില്യണ്‍ യുറോയ്ക്ക് യുവന്റസിലെത്തുന്നത്. യുവന്റസിനൊപ്പം സീരി എയും കോപ്പാ ഇറ്റാലിയ കപ്പും നേടി. 55 ഗോളുകളാണ് ഈ കാലയളവില്‍ മുപ്പതുകാരന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍, വമ്പന്‍ മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അര്‍ജന്റീന ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്താനായില്ല. ഒര മത്സരത്തില്‍ തുടക്കം മുതലും രണ്ടു മത്സരങ്ങളില്‍ പകരക്കാരനായും ദേശീയ ടീമിനായി ഇറങ്ങി. എന്നാല്‍ ഗോള്‍ കണ്ടെത്താനായില്ല. താരത്തിനായി ചെല്‍സി മുന്നിട്ടറങ്ങിയിരുന്നെങ്കിലും കരാറിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ പിന്തിരിയുകയായിരുന്നു.

Story first published: Thursday, August 2, 2018, 13:58 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+