Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പന്ത് തട്ടി പോക്കറ്റ് നിറയ്ക്കുന്നവര്‍... ഇവര്‍ ടോപ്പ് 5, ഇന്ത്യക്കാര്‍ ആരുമില്ല!!

മുംബൈ: ലോക ഫുട്‌ബോളിലെ പല സൂപ്പര്‍ താരങ്ങളും ഇതുവരെയുള്ള നാലു സീസണുകളിലായി ഐഎസ്എല്ലിന്റെ ഭാഗമായിക്കഴിഞ്ഞു. ഭൂരിഭാഗം വിദേശ താരങ്ങളും അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലി വിശ്രമിക്കുന്നതിനിടെയാണ് ക്ഷണം ലഭിച്ച ഐഎസ്എല്ലില്‍ എത്തിയത്. ഇവരെല്ലാം ഒരു സീസണ്‍ മാത്രം കളിച്ച് പോക്കറ്റ് നിറയെ പണവുമായി തിരിച്ചുപോവുകയും ചെയ്തു.

ഇത്തവണത്തെ ഐഎസ്എല്ലിലും ഇതുപോലെ ചില വെറ്ററന്‍ താരങ്ങളണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ടൂര്‍ണമെന്റിലെ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ പോലും ആദ്യ അഞ്ചു സ്ഥാനങ്ങളിലില്ല.

മിക്കു (3.17 കോടി രൂപ)

മിക്കു (3.17 കോടി രൂപ)

ഐഎസ്എല്ലില്‍ ഇത്തവണ അരങ്ങേറിയ ബെംഗളൂരു എഫ്‌സിയുടെ വെനിസ്വേലന്‍ താരം മിക്കുവാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ സീസണില്‍ ഒന്നാംസ്ഥാനത്തുള്ളത്. 3.17 കോടി രൂപയാണ് മിക്കുവിന്റെ പ്രതിഫലം.
ചെലവഴിക്കുന്ന പണം ബെംഗളൂരുവിന് നഷ്ടമായിട്ടില്ല. സീസണില്‍ ഇതുവരെ ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. നേരത്തേ ദേശീയ ടീമിനു വേണ്ടി മിക്കു കസറിയിട്ടുണ്ട്.

റോബി കീന്‍ (2.5കോടി)

റോബി കീന്‍ (2.5കോടി)

പ്രതിഫലത്തിന്റെ കാര്യത്തില്‍ എടിക്കെയുടെ മുന്‍ ലിവര്‍പൂള്‍, ടോട്ടനം ഗോളടിവീരന്‍ റോബി കീനാണ് ഐഎസ്എല്ലില്‍ രണ്ടാംസ്ഥാനത്ത്. 2.5 കോടി രൂപയാണ് താരം പ്രതിഫലമായി കൈപ്പറ്റുന്നത്. യൂറോപ്പില്‍ വിവിധ ക്ലബ്ബുകള്‍ക്കൊപ്പവും ദേശിയ ടീമിനൊപ്പവും ഗോളുകള്‍ വാരിക്കൂട്ടിയ താരമാണ് കീന്‍.
ഐഎസ്എല്ലില്‍ എടിക്കെയിലെത്തിയ ശേഷം തുടര്‍ച്ചയായ പരിക്കുകള്‍ താരത്തെ വലച്ചിരുന്നു. ചില മല്‍സരങ്ങള്‍ മാത്രമേ കീനിനു കളിക്കാനായിരുന്നുള്ളൂ. എങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ കീന്‍ ഇപ്പോള്‍ രണ്ടാമതുണ്ട്.

 ദിമിതര്‍ ബെര്‍ബറ്റോവ് (2.2 കോടി)

ദിമിതര്‍ ബെര്‍ബറ്റോവ് (2.2 കോടി)

ഇത്തവണത്തെ ഐഎസ്എല്ലിലെ ഗ്ലാമര്‍ താരം ആരെന്ന് ചോദിച്ചാല്‍ അത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരവും ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേള്‌സ് ടീമംഗവുമായ ദിമിതര്‍ ബെര്‍ബറ്റോവാണ്. 2.2 കോടി രൂപയാണ് ബെര്‍ബയ്ക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിഫലമായി നല്‍കുന്നത്.
വന്‍ പ്രതീക്ഷകളുമായെത്തിയ താരത്തിന് ഐഎസ്എല്ലില്‍ വന്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരിക്കും ഫിറ്റ്‌നസ് ഇല്ലായ്മയും ബെര്‍ബയെ വലയ്ക്കുകയാണ്. സീസണില്‍ ഇതുവരെ ഒരു ഗോള്‍ പോലും യൂറോപ്പിലെ മുന്‍ ഗോള്‍വേട്ടക്കാരന് നേടാനായിട്ടില്ല. സീസണില്‍ ഇതുവരെ ആറു മല്‍സരങ്ങളാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ചത്.

മാര്‍സെലീഞ്ഞോ (2.07 കോടി രൂപ)

മാര്‍സെലീഞ്ഞോ (2.07 കോടി രൂപ)

പൂനെ സിറ്റിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ മാര്‍സെലീഞ്ഞോയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തുള്ളത്. 2.07 കോടി പൂനെ നല്‍കുന്ന മാര്‍സെലീഞ്ഞോ അതിനൊത്ത പ്രകടനം കളിക്കളത്തില്‍ തിരിച്ചു നല്‍കുന്നുമുണ്ട്. സീസണില്‍ പൂനെയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മാര്‍സെലീഞ്ഞോ.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ താരമായിരുന്ന മാര്‍സെലീഞ്ഞോയെ പൂനെ ഈ സീസണില്‍ ടീമിലെത്തിക്കുകയായിരുന്നു.

എമിലിയാനോ അല്‍ഫാറോ (2.02 കോടി രൂപ)

എമിലിയാനോ അല്‍ഫാറോ (2.02 കോടി രൂപ)

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഐഎസ്എല്ലിലെ ടോപ്പ് ഫൈവിലെ അവസാനത്തെയാള്‍ പൂനെ സിറ്റിയുടെ തന്നെ മറ്റൊരു താരമായ എമിലിയാനോ അല്‍ഫാറോയാണ്. 29കാരനായ ഉറുഗ്വേ സ്‌ട്രൈക്കര്‍ യൂറോപ്പിലെ ചില പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനൊപ്പമായിരുന്ന അല്‍ഫാറോ ഇത്തവണ പൂനെയുടെ മുന്നേറ്റനിരക്കാരനാണ്.
മാര്‍സെലീഞ്ഞോയ്‌ക്കൊപ്പം ഗോളുകള്‍ നേടി സീസണില്‍ പൂനെയുടെ അവിഭാജ്യഘടകമായി അല്‍ഫാറോ മാറിക്കഴിഞ്ഞു.

Story first published: Friday, February 2, 2018, 15:46 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+