മാഡ്രിഡ്; സ്പാനിഷ് ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തുനിന്ന് ഫെര്‍ണാണ്ടോ ഹെയ്‌റോ രാജിവച്ചു. റഷ്യന്‍ ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ സ്‌പെയിനിന് കാലിടറിയിരുന്നു. ആതിഥേയരായ റഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റായിരുന്നു സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലോകകപ്പില്‍ സ്‌പെയിനിന് വേണ്ടത്ര മുന്നേറ്റം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹെയ്‌റോ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.

നേരത്തെ, ലോകകപ്പിനു മുന്‍പ് നടകീയമായി പുറത്താക്കപ്പെട്ട ജ്യുലെന്‍ ലൊപ്പെട്ടേയ്ക്കു പകരക്കാരനായാണ് 50 കാരനായ ഹെയ്‌റോയെ സ്‌പെയിന്‍ താല്‍ക്കാലിക പരിശീലകനായി നിയമിച്ചത്. എന്നാല്‍, ലോകകപ്പില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ഹെയ്‌റോയ്ക്കു കീഴില്‍ സ്‌പെയിനിന് നേടാനായത്.