Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബാപ്പെയുടെ കട്ട ഫാനോ? പക്ഷെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയില്ല!! ഞെട്ടരുത്

ലോക ഫുട്‌ബോളിലെ ഭാവി സൂപ്പര്‍ താരം ആരാവുമെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിലൊന്നാണ് ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ. കളിക്കളത്തില്‍ വെടിച്ചില്ല് കണക്കെ ഇരമ്പിപ്പായുന്ന അദ്ദേഹം അസാമാന്യ കരുത്തും ഡ്രിബ്ലിങ് മികവും ഗോള്‍ സ്കോറിങ് മിടുക്കും കൊണ്ട് ഇതിനകം ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തക്കഴിഞ്ഞു.

ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം കാല്‍പന്തുകളിയിലെ അടുത്ത കിങിലേക്കുള്ള പ്രയാണത്തിലാണ് എംബാപ്പെ. അധികം വൈകാതെ തന്നെ അദ്ദേഹത്തെ അവിടെ കാണാന്‍ സാധിക്കുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍. ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ വിട്ട് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡിലേക്കു വന്നതോടെ എംബാപ്പെയുടെ കരിയര്‍ മറ്റൊരു തലത്തിലേക്കും ഉയര്‍ന്നിരിക്കുകയാണ്.

മുന്‍ ഇതിഹാസം സിനദിന്‍ സിദാനു ശേഷം ഫ്രഞ്ച് പതാക ലോക ഫുട്‌ബോളില്‍ പാറിക്കാനുള്ള ദൗത്യമാണ് ഈ 25കാരന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എംബാപ്പെയെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില രസകരകരമായ കാര്യങ്ങളെക്കുറിച്ചറിയാം.

KYLIAN MBAPPE

ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമന്‍

ഫിഫയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോള്‍സ്‌കോററെന്ന റെക്കോര്‍ഡിന്റെ അവകാശിയാണ് കിലിയന്‍ എംബാപ്പെ. ബ്രസീലിന്റെ മുന്‍ ഇതിഹാസം പെലെയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഫ്രഞ്ച് യുവ സൂപ്പര്‍ താരമുള്ളത്. 2018ലെ ലോകകപ്പിലായിരുന്നു ഗോളുമായി എംബാപ്പെ എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ ഇടം നേടിയത്.

കടുത്ത ഗെയിമര്‍

ഗെയിമുകളുടെ കരുത്ത ആരാധകനാണ് കിലിയന്‍ എംബാപ്പെ. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വീക്ക്നെസ് ഗെയിമുകളാണ്. മല്‍സരങ്ങളോ, പരിശീലന സെഷനുകളോ ഇല്ലാതിരിക്കുമ്പോള്‍ എംബാപ്പെ ഗെയിമുകളുടെ മുന്നിലായിരിക്കും.

ഫിഫയുടെ ഫുട്‌ബോള്‍ ഗെയിമുകളാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. കുട്ടിക്കാലം മുതല്‍ താന്‍ കളിച്ചു കൊണ്ടിരിക്കുന്ന ഫിഫ ഗെയിമുകളുടെ കവര്‍ പോസ്റ്ററില്‍ ഇടം പിടിക്കാനുള്ള അപൂര്‍വ ഭാഗ്യവും ഒടുവില്‍ എംബാപ്പെയെ തേടിയെത്തിയിരുന്നു. ഫിഫ 21, ഫിഫ 22 ഗെയിമുകളുടെ എഡിഷനിലായിരുന്നു ഇത്.

മറ്റു രാജ്യത്തിനായി കളിക്കാം

ഫ്രാന്‍സിനു വേണ്ടി മാത്രമല്ല ലോകഫുട്‌ബോളില്‍ മറ്റു രണ്ടു രാജ്യങ്ങള്‍ക്കു വേണ്ടിയും കളിക്കാന്‍ കിലിയന്‍ എംബാപ്പെയ്ക്കു സാധിക്കുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കാമറൂണ്‍, അല്‍ജീരിയ എന്നീവിടങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ കാമറൂണിനു വേണ്ടിയോ, അല്‍ജീരിയക്കു വേണ്ടിയോ എംബെപ്പെയ്ക്കു കളിക്കാനും അര്‍ഹതയുണ്ട്.

പക്ഷെ അദ്ദേഹം തന്റെ 'വളര്‍ത്തമ്മയായ' ഫ്രാന്‍സിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2016ലെ അണ്ടര്‍ 19 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ ജേതാക്കളാക്കിയതോടെയാണ് എംബാപ്പെ ശ്രദ്ധിക്കപ്പെടുന്നത്. 2018ലെ ലോകകപ്പിലൂടെ അദ്ദേഹം താരപദവിയിലേക്കുയരുകയും ചെയ്തു.

KYLIAN MBAPPE

ബോള്‍ട്ടിനെ ഓടിത്തോല്‍പ്പിക്കും

കിലിയന്‍ എംബാപ്പെയുടെ വേഗതയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. മൈതാനത്തു അദ്ദേഹത്തിനൊപ്പം ഓടിയെത്താന്‍ പലപ്പോഴും എതിര്‍ ടീം താരങ്ങള്‍ വിയര്‍ക്കുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഒളിംപിക്‌സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ മല്‍സരത്തില്‍ സ്വര്‍ണം നേടാന്‍ പോലും ശേഷിയുള്ള താരമാണ് എംബാപ്പെ.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായ ജമൈക്കയുടെ മുന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയില്‍ ഓടാന്‍ അദ്ദേഹത്തിനു സാധിക്കും. 23.35 സെക്കന്റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് നേരത്തേ ലോക റെക്കോര്‍ഡിട്ടത്. എന്നാല്‍ എംബാപ്പെയാവട്ടെ നേരത്തേ 23.61 സെക്കന്റില്‍ വരെ കളിക്കളത്തില്‍ ചീറിപ്പാഞ്ഞിട്ടുണ്ട്. ഒന്നുകൂടി ശ്രമിച്ചാല്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് പോലും അദ്ദേഹം തകര്‍ത്തേക്കും.

ഏറ്റവുമുര്‍ന്ന വരുമാനം

ലോക ഫുട്‌ബോളില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന താരം കിലിയന്‍ എംബാപ്പെയാണ്. നിലവില്‍ ഒരു മില്ല്യണ്‍ യൂറോയാണ് ഒരാഴ്ചത്തെ അദ്ദേഹത്തിന്റെ ശമ്പളം. അതായത് ഓരോ മിനിറ്റും താരത്തിന്റെ പോക്കറ്റിലേക്കു വന്നുകൊണ്ടിരിക്കുന്നത് 300 യൂറോ വീതമാണെന്നു ചുരുക്കം.

Story first published: Monday, October 7, 2024, 16:33 [IST]
Other articles published on Oct 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+