Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്‌ കിരീടം ഇറാഖിലേക്ക്, ഇന്ത്യന്‍ ക്ലബ്ബ് ബെംഗളുരു എഫ് സി ഫൈനലില്‍ തോറ്റു

ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ചങ്കാണ് തകര്‍ന്നു പോയത് ! എ എഫ് സി കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബാകുവാന്‍ ബെംഗളുരു എഫ് സിക്ക് സാധിച്ചില്ല. കലാശപ്പോരില്‍ ഇന്ത്യക്കാരുടെ നെഞ്ചകം തകര്‍ത്ത് ഇറാഖി എയര്‍ ഫോഴ്‌സ് ക്ലബ്ബ് ചാമ്പ്യന്‍മാരായി (1-0). രണ്ടാം പകുതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹമ്മാദി അഹമ്മദ് അബ്ദുല്ലയാണ് ഇറാഖ് ടീമിന്റെ വിജയഗോള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ ഹമ്മാദി നേടുന്ന പതിനാറാം ഗോളായിരുന്നു ഫൈനലിലേത്. എഴുപത്തൊന്നാം മിനുട്ടില്‍ ബെംഗളുരു എഫ് സിയുടെ ബോക്‌സിനുള്ളില്‍ മികച്ച ഒത്തിണക്കത്തോടെ നടത്തിയ നീക്കത്തിലാണ് ഹമ്മാദിയുടെ ഗോള്‍. ഇതാദ്യമായിട്ടാണ് ഇറാഖ് ടീം എ എഫ് സി കപ്പ് ചാമ്പ്യന്‍മാരാകുന്നത്. 2012 ലും 2014 ലും ഇറാഖി ക്ലബ്ബ് എര്‍ബില്‍ റണ്ണേഴ്‌സപ്പായിരുന്നു. എന്നാല്‍, ഒരു ചാമ്പ്യനെ ലഭിക്കുന്നത് ഇപ്പോഴാണ്. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

sunilchetri

2008ല്‍ ഡെംപോയും 2013 ല്‍ ഈസ്റ്റ് ബംഗാളും എ എഫ് സി കപ്പിന്റെ സെമിഫൈനലില്‍ കളിച്ചതായിരുന്നു ഇന്ത്യയുടെ അഭിമാന നേട്ടം. ഈ വര്‍ഷം ബെംഗളുരു എഫ് സി ഫൈനലില്‍ കളിച്ചതോടെ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍.

ഉയരക്കൂടുതലുള്ള മുന്നേറ്റ താരങ്ങളും അതിവേഗ നീക്കങ്ങളും ഇറാഖ് എയര്‍ ഫോഴ്‌സ് ക്ലബ്ബിന്റെ പ്ലോസ് പോയിന്റുകളായിരുന്നു. ബെംഗളുരു എഫ് സി കുറിയ പാസുകളുമായി കളിക്കുന്ന ടീമാണ്. ഫൈനലില്‍ പക്ഷേ, സ്വതസിദ്ധ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇറാഖ് ടീമിന്റെ അതിവേഗ പ്രത്യാക്രമണങ്ങള്‍ ബെംഗളുരു ഗോള്‍ മുഖം വിറപ്പിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയതിന് ശേഷം പ്രതിരോധം മറന്ന് കളിക്കാന്‍ തുടങ്ങി ടീം. ഇതോടെ ഇറാഖ് ക്ലബ്ബ് തുടരെ ആക്രമിച്ചു കയറി. ഇതിനിടെ എണ്‍പത്തെട്ടാം മിനുട്ടില്‍ മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീത് ബോക്‌സിനുള്ളില്‍ ക്ലോസ് അവസരം നഷ്ടമാക്കി.

Story first published: Sunday, November 6, 2016, 8:56 [IST]
Other articles published on Nov 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+