For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ് ഹീറോയല്ല.... ഇംഗ്ലീഷ് ടീമിന്റെ ട്രംപ് കാര്‍ഡ്..... ഹാരി കെയ്‌നെന്ന സൂപ്പര്‍ ഹീറോ!!

By Vysakhan

ടുനീഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ ജയത്തില്‍ താരമായി ഹാരി കെയ്ന്‍. ഇതുവരെ ഇംഗ്ലണ്ട് ടീമില്‍ കാണാന്‍ സാധിക്കാത്ത അദ്ഭുതങ്ങളിലൊന്നാണ് കെയ്ന്‍. കഴിഞ്ഞ യൂറോ കപ്പില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ പരാജയമായ കെയ്‌നില്‍ നിന്ന് സൂപ്പര്‍ താരത്തിലേക്ക് കെയ്ന്‍ ഒറ്റദിവസം കൊണ്ട് വളര്‍ന്നിരിക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമെന്ന് ഇതിനെ നിസ്സംശയം പറയാം.

fifa

ടുനീഷ്യ-ഇംഗ്ലണ്ട് മത്സരം റഷ്യന്‍ ലോകകപ്പില്‍ നടക്കുമ്പോള്‍ വലിയ അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇംഗ്ലണ്ട് ജയിക്കുമെന്ന് തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ ആ ജയത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഹാരി കെയ്ന്‍ എന്ന സൂപ്പര്‍ താരം ഫുട്‌ബോളിന്റെ മനോഹാരിതയെ ഒന്നടങ്കം ആവാഹിച്ച നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ഒരുപക്ഷേ സമനില എന്ന ഭയം ഇംഗ്ലണ്ടിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു കെയ്‌നിന്റെ മനോഹരമായ ഹെഡ്ഡര്‍ പിറന്നത്. കഴിഞ്ഞ യൂറോ കപ്പില്‍ ഏറ്റവും പരാജയമായ മുന്നേറ്റ നിരയായിരുന്നു ഇംഗ്ലണ്ടിന്റേത്. വാര്‍ഡിയും കെയ്‌നുമടക്കമുള്ളവര്‍ നിസ്സഹായരായി നില്‍ക്കുന്നതാണ് അവിടെ കണ്ടത്. എന്നാല്‍ റഷ്യയിലെത്തുമ്പോള്‍ കൂടുതല്‍ ഒത്തിണക്കവും ആക്രമണവും സമന്വയിപ്പിച്ച് ഇംഗ്ലണ്ട് ടീമിനെയാണ് കണ്ടത്. എല്ലാത്തിലും മുകളില്‍ കെയ്‌നെന്ന അദ്ഭുത സ്‌ട്രൈക്കറുടെ ഫിനിഷിങ് പാടവവും അതിലുണ്ടായിരുന്നു.

ടുനീഷ്യക്കെതിരായ പോരാട്ടം കെയ്‌നിന്റെ ആദ്യ ലോകകപ്പ് പോരാട്ടമായിരുന്നു. അതിവേഗമായിരുന്നു കെയ്‌നിന്റെ നീക്കങ്ങളെല്ലാം. 11ാം മിനുട്ടില്‍ ആദ്യ ഗോളും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നേടിയ രണ്ടാം ഗോളും ടുനീഷ്യന്‍ പ്രതിരോധനിരയെ സമര്‍ത്ഥമായി വീഴ്ത്തിയുള്ളതായിരുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ടത് താരം തന്റെ ശൈലി പൊളിച്ചെഴുതിയിരിക്കുന്നു എന്നാണ്. അവസരങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല അര്‍ധാവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ പോലും കഴിയുന്ന കെയ്‌നിനെയാണ് ഇനി മുതല്‍ കാണാന്‍ പോവുന്നത്. ലോകകപ്പിലെ പ്രധാന ടീമുകളുടെ പ്രധാന പോരാട്ടങ്ങള്‍ കഴിയുമ്പോള്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ മികവുറ്റ പ്രകടനം നടത്തിയിരുന്നത്. ആ കൂട്ടത്തിലേക്കാണ് കെയ്ന്‍ എത്തിയിരിക്കുന്നത്. പക്ഷേ ക്രിസ്റ്റ്യാനോ ടീമിന് വിജയം നേടിക്കൊടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇവിടെ ആ ദൗത്യം കെയ്ന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ഹീറോ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമായിരുന്നു കെയ്ന്‍. ടോട്ടന്‍ഹാമിന് വേണ്ടി 39 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ താരം സ്വന്തമാക്കിയത്. അലന്‍ ഷിയററുടെ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡും കെയ്ന്‍ തകര്‍ത്തെറിഞ്ഞിരുന്നു. ക്രിസ്റ്റിയാനോ, ലയണല്‍ മെസ്സി എന്നീ വമ്പന്‍മാരെ യൂറോപ്പ്യന്‍ ഗോള്‍ സ്‌കോറര്‍മാരില്‍ പിന്നിലാക്കുകയും ചെയ്തു കെയ്ന്‍. മൊത്തം 56 ഗോളുകളാണ് താരം കുറിച്ചത്. പക്ഷേ യൂറോ കപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് ടീമിന് കാര്യമായൊന്നും ചെയ്യാനാവാതെ പോയത് ഏറെ വിമര്‍ശനമുണ്ടാക്കി. യൂറോ സന്നാഹ മത്സരങ്ങളില്‍ ഏറ്റവും തിളങ്ങിയ താരം കൂടിയായിരുന്നു കെയ്ന്‍. അതിനാല്‍ വിമര്‍ശനങ്ങള്‍ കടുത്തതായിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കളി മാറ്റിയെഴുതിയിരിക്കുകയാണ് കെയ്ന്‍. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച പ്രകടനം നടത്തിയ കെയ്ന്‍ ഇനി മുതല്‍ മാര്‍വല്‍ സൂപ്പര്‍ ഹീറോ ആണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുകഴ്ത്തിയത്. ഏത് അപകട സമയത്തും ടീമിനെ രക്ഷിക്കാന്‍ കരുത്തുള്ള സൂപ്പര്‍ ഹീറോയാണ് കെയ്‌നെന്ന് ആരാധകര്‍ക്കും ഇനി നിസ്സംശയം പറയാം.

Story first published: Tuesday, June 19, 2018, 14:56 [IST]
Other articles published on Jun 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+