Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും റോണോയും കുറ്റക്കാര്‍!! തുറന്നടിച്ച് ഹാരി കെയ്ന്‍, പറഞ്ഞത് ഈ കാരണം

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും കുറ്റപ്പെടുത്തി ഇംഗ്ലണ് ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്ന്‍ രംഗത്ത്. ലോക ഫുട്‌ബോളില്‍ ഇപ്പോള്‍ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവത്തിനു കാരണം ഈ രണ്ടു പേരാണെന്നാണ് കെയ്ന്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം 13 തവണയാണ് മെസ്സിയും റോണോയും പങ്കുവച്ചത്. ഇതു മറ്റു താരങ്ങളെ ദോഷകരമായിട്ടാണ് ബാധിച്ചിട്ടുള്ളതെന്നും കെയ്ന്‍ അഭിപ്രായപ്പെട്ടു.

എട്ടു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടി ലോക റെക്കോര്‍ട്ടിട്ട താരം കൂടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസ്സി. മുന്‍ ടീമായ ബാഴ്‌സലോണയ്‌ക്കൊപ്പം നാലു ചാംപ്യന്‍സ് ലീഗ് ട്രോഫികളടക്കം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

റൊണാള്‍ഡോയാവട്ടെ അഞ്ചു തവണയാണ് ബാലണ്‍ ഡിയോര്‍ ട്രോഫിയില്‍ മുത്തമിട്ടത്. കൂടാതെ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ക്കൊപ്പം അഞ്ചു ചാംപ്യന്‍സ് ലീഗ് ട്രോഫികളില്‍ മുത്തമിടുകയും ചെയ്തു. റോണോ 900ന് മുകളില്‍ ഗോളുകള്‍ വാരിക്കൂട്ടിയപ്പോള്‍ മെസ്സിയുടെ സമ്പാദ്യം 850 പ്ലസ് ഗോളുകളാണ്.

HARRY KANE

എന്തുകൊണ്ട് തെറ്റുകാര്‍?

ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വിങ്ങര്‍മാരായി കളിച്ച് ലോക ഫുട്‌ബോളിനെ 20 വര്‍ഷത്തിലേറെ കാലം അടക്കി ഭരിച്ചതിനാല്‍ ഇരുവരെയും പിന്തുടരാനാണ് ഭൂരിഭാഗം താരങ്ങളും ശ്രമിച്ചതെന്നാണ് ഹാരി കെയ്‌നിന്റെ നിരീക്ഷണം. ഇതു കാരണം സ്‌ട്രൈക്കര്‍മാര്‍ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫുട്‌ബോളെന്ന ഗെയിം അല്‍പ്പം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കോച്ചിങ് രീതി നോക്കിയാല്‍ വളര്‍ന്നുവരുന്ന ഒരു പാട് താരങ്ങള്‍ വിങ്ങര്‍മാരായി മാറാനാണ് ആഗ്രഹിക്കുന്നത്. ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വളരെയേറെ കാലം വിങ്ങുകളില്‍ കളിച്ച് ആധിപത്യം സ്ഥാപിച്ചതായി ഞാന്‍ കരുതുന്നു. ഒരു പാട് താരങള്‍ ഇവരുടെ പ്രകടനം കാണാന്‍ ആഗ്രഹിക്കുന്നതായും കെയ്ന്‍ വ്യക്തമാക്കി.

ഞാന്‍ വളര്‍ന്നു വന്നിരുന്ന സമയത്തു ലോകത്തിലെ മികച്ച ചില സ്‌ട്രൈക്കര്‍മാര്‍ മാതൃകയായി മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നമ്പര്‍ 9 ആയി മാറാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. ഈ രീതിയിലാണ് ഫുട്‌ബോള്‍ പോവുന്നത്. തന്ത്രപരമായി നോക്കിയാല്‍ കോച്ചുമാര്‍ ഫാള്‍സ് 9നെയോ, 9നെയോ ഒക്കെയാണ് കളിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും കെയ്ന്‍ പറയുന്നു.

MESSI RONALDO

ഇതു നാണക്കേടാണ്. ആത്യന്തികമായി പറഞ്ഞാല്‍ ഗോള്‍ നേടുകയെന്നതാണ് ഫുട്‌ബോളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ടു തന്നെ കൂടുതല്‍ നമ്പര്‍ 9കള്‍ ഉയര്‍ന്നു വരുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ ഞാന്‍ വളര്‍ന്നുവന്ന സമയത്തു ഒമ്പതാം നമ്പറില്‍ ചില അസാധാരണ കളിക്കാര്‍ ഉണ്ടായിരുന്നതായും കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

മെസ്സിയെ പിന്തള്ളി റൊണാള്‍ഡോ

ലോക ഫുട്‌ബോളില്‍ 13 വ്യത്യസ്ത വര്‍ഷങ്ങളില്‍ കുറഞ്ഞത് 40 ഗോളുകളെങ്കിലും സ്‌കോര്‍ ചെയ്ത ലോക ഫുട്‌ബോളിലെ ആദ്യത്തെ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാറിയിരുന്നു. നേരത്തേ 12 വര്‍ഷങ്ങളില്‍ ഈ നേട്ടം കൈവരിച്ച ലയണല്‍ മെസ്സിയുടെ പേരിലായിലായിരുന്നു ലോക റെക്കോര്‍ഡ്. ഇതാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പഴങ്കഥയാക്കിയത്.

Story first published: Wednesday, November 27, 2024, 16:42 [IST]
Other articles published on Nov 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+