Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌റ്റോക്കിനെതിരെ ടോട്ടനം തകര്‍ത്താടി, ഹാട്രിക്ക് വീരന്‍ ഹാരി കാന്‍ ചരിത്രതാരമായി!!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്റ്റോക് സിറ്റിക്കെതിരെ ടോട്ടനം ഹോസ്പറിന് തകര്‍പ്പന്‍ജയം (4-0). ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനിന്റെ ഹാട്രിക്കാണ് സ്പര്‍സിന് ഹോം ഗ്രൗണ്ടില്‍ നാല് ഗോള്‍ മാര്‍ജിനില്‍ ജയം സാധ്യമാക്കിയത്. 14, 32, 37 മിനുട്ടുകളിലാണ് കാനിന്റെ ഹാട്രിക്ക്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡെലെ ആലിയും ഗോളടിച്ചു. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍ ടോട്ടനം നേടുന്നത് 2012 ഫെബ്രുവരിക്ക് ശേഷം ആദ്യമാണ്.

സിറ്റിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്....

സിറ്റിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്....

ഇരുപത്താറാം റൗണ്ട് മത്സരം ജയിച്ചതോടെ ടോട്ടനം 53 പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 63 പോയിന്റുമായി ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്. 52 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ടോട്ടനം പിന്തള്ളിയത്.

ഹാട്രിക്കിന് പുല്ലുവില...

ഹാട്രിക്കിന് പുല്ലുവില...

ഒമ്പത് മത്സരങ്ങള്‍ക്കിടെ മൂന്നാം ഹാട്രിക്ക് നേടിയ ഹാരി കാനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. യൂറോപ ലീഗില്‍ നിന്നുള്ള പുറത്താകലിന് ശേഷം ടോട്ടനം തിരിച്ചുവരവ് നടത്തുകയായിരുന്നു. 23 മിനുട്ടിനിടെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കാനിന്റെ സ്‌ട്രൈക്കിംഗ് പ്രഹരശേഷി ടോട്ടനമിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു. ചെല്‍സിയുമായി പത്ത് പോയിന്റ് പിറകിലാണ് ടോട്ടനം.

ഈ വര്‍ഷം പന്ത്രണ്ട് ഗോളുകള്‍...

ഈ വര്‍ഷം പന്ത്രണ്ട് ഗോളുകള്‍...

2017 ല്‍ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് കാന്‍ പന്ത്രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എഫ് എ കപ്പില്‍ ഫുള്‍ഹാമിനെതിരെ ഹാട്രിക്ക് നേടിയ കാന്‍ ഈ ആഴ്ചയിലെ രണ്ടാം ഹാട്രിക്കാണ് നേടിയത്.

തുടരെ മൂന്നാം സീസണിലും കാന്‍ 20 പ്ലസ്...!

തുടരെ മൂന്നാം സീസണിലും കാന്‍ 20 പ്ലസ്...!

സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി കാന്‍ ഇരുപത്തിരണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞു. തുടരെ മൂന്നാം സീസണിലും ഇരുപതിലേറെ ഗോളുകള്‍ നേടി കാന്‍ തന്റെ ഫോം തെളിയിക്കുന്നു. മാന്‍ ഓഫ് ദ മാച്ച് ആയ ഹാരി കാന്‍ ക്ലബ്ബ് കരിയറില്‍ നൂറ് ഗോളുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ 102 ഗോളുകള്‍ ആയി. ഇതില്‍ 86ഉം ടോട്ടനം ഹോസ്പറിന് വേണ്ടിയാണ് കാന്‍ നേടിയത്.

 നാല് ഹാട്രിക്ക്, കാന്‍ ചരിത്രത്തില്‍..

നാല് ഹാട്രിക്ക്, കാന്‍ ചരിത്രത്തില്‍..

പ്രീമിയര്‍ ലീഗില്‍ ടോട്ടനമിന് വേണ്ടി കാന്‍ നേടുന്ന നാലാം ഹാട്രിക്കായിരുന്നു സ്‌റ്റോക്കിനെതിരെ സംഭവിച്ചത്. പ്രീമിയര്‍ ലീഗില്‍ ടോട്ടനമിന് വേണ്ടി ഇത്രയധികം ഹാട്രിക്ക് നേടിയ മറ്റൊരു താരമില്ല. റോബി കീനും ജെര്‍മെയിന്‍ ഡെഫോയും മൂന്ന് വീതം ഹാട്രിക്ക് നേടിയിട്ടുണ്ട്.

Story first published: Monday, February 27, 2017, 11:36 [IST]
Other articles published on Feb 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+