Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൗറീന്യോയുടെ ടോട്ടനത്തിന് വീണ്ടും തിരിച്ചടി; പ്രധാനതാരം പരിക്കുമൂലം പുറത്ത്

ലണ്ടന്‍: ഹോസെ മൗറീന്യോയുടെ വരവോടുകൂടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് ഉണര്‍വുണ്ടാകുമെന്ന് കരുതിയെങ്കിലും ടീമിന് തിരിച്ചടിയായി പരിക്ക്. പ്രധാന സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ തുടയിലെ പേശികള്‍ക്കുണ്ടായ പരിക്കിനെ തുടര്‍ന്ന് രണ്ടുമാസത്തേക്ക് കളിക്കില്ല. കെയ്‌നില്‍ വിശ്വാസം അര്‍പ്പിക്കുന്ന പരിശീലകന്‍ മൗറീന്യോയ്ക്ക് താരത്തിന്റെ അഭാവം വരും മത്സരങ്ങളില്‍ തിരിച്ചടിയാകും.

സതാംപ്ടണെതിരായ പ്രീമിയര്‍ ലീഗില്‍ മത്സരത്തിലായിരുന്നു കെയ്‌നിന് പരിക്കേറ്റത്. മത്സരത്തില്‍ ടോട്ടനം തോല്‍ക്കുകയും ചെയ്തിരുന്നു. സീസണില്‍ ഇംഗ്ലണ്ടിനും ടോട്ടനത്തിനുമായി 27 ഗോളുകള്‍ നേടിയ കെയ്ന്‍ പുറത്തുപോകുന്നതോടെ താരക്കൈമാറ്റവിപണിയില്‍ സ്‌ട്രൈക്കര്‍ക്കുവേണ്ടി ടോട്ടനവും ഇറങ്ങിയേക്കും. നേരത്തെ കെയ്ന്‍ ഉള്ളപ്പോള്‍ മറ്റൊരു സ്‌ട്രൈക്കറുടെ ആവശ്യമില്ലെന്നായിരുന്നു മൗറീന്യോയുടെ നിലപാട്.

harry kane

ഹാരി കെയിനിന്റെ അഭാവത്തില്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തുക ടോട്ടനത്തിന് ദുഷ്‌കരമാകും. നിലവില്‍ 21 കളികളില്‍നിന്നും 30 പോയന്റുമായി ടീം ആറാം സ്ഥാനത്താണ്. അവസാന അഞ്ചു കളികളില്‍ രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് ഫലം. മൗറീന്യോ പരിശീലകനായശേഷവും ടോട്ടനം ഫോമിലെത്തിയിട്ടില്ല. നേരത്തെ മൗറീഷ്യോ പൊച്ചട്ടീനോയെ പുറത്താക്കിയാണ് മൗറീന്യോയെ പരിശീലകനാക്കിയത്.

Story first published: Saturday, January 4, 2020, 14:01 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+