Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയില്‍ ഇംഗ്ലണ്ടിനെ ഹാരി കെയ്ന്‍ നയിക്കും

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ നയിക്കും. ഇംഗ്ലണ്ട് പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റാണ് 24 കാരനായ കെയ്‌നിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. മുന്‍പ് നാല് തവണ താരം ഇംഗ്ലണ്ട് നായകസ്ഥാനം വഹിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ടോട്ടന്‍ഹാമിനു വേണ്ടി മികച്ച പ്രകടനമാണ് കെയ്ന്‍ നടത്തിയത്. വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി ഈ സീസണില്‍ താരം 41 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. കെയ്‌നിന്റെ മിന്നും ഫോം ലോകകപ്പില്‍ തങ്ങള്‍ക്ക് തുണയാവുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം.

kane

കെയ്ന്‍ മികച്ച വ്യക്തിത്വത്തിനുടമയാണെന്ന് ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിനെതിരേയാണ് കെയ്ന്‍ അവസാനമായി ഇംഗ്ലണ്ടിനെ നയിച്ചത്. അന്ന് മല്‍സരം 2-2ന് സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ വളരെ അധികം സന്തോഷവാനാണെന്ന് കെയ്ന്‍ പ്രതികരിച്ചു. ഇംഗ്ലണ്ടിനു വേണ്ടി 23 മല്‍സരങ്ങളില്‍ നിന്ന് താരം 12 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്തമാസം രണ്ടിന് നൈജീരിയക്കെതിരേയും ഏഴിന് കോസ്റ്ററിക്കയ്‌ക്കെതിരേയും സൗഹൃദ മല്‍സരം കളിക്കുന്ന ഇംഗ്ലണ്ട് 12ന് റഷ്യയിലേക്ക് തിരിക്കും.

Story first published: Wednesday, May 23, 2018, 8:12 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+