Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ട് ഒരുങ്ങിത്തന്നെ, ടീമില്‍ കെയ്‌നും

kane

ലണ്ടന്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇംഗ്ലണ്ട് ടീമിനെ കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് പ്രഖ്യാപിച്ചു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിനെ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം 27 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന കെയ്ന്‍ ഏപ്രില്‍ ഒമ്പതിനു ശേഷം കളത്തിലിറങ്ങിയിട്ടില്ല. ജൂണ്‍ ഒന്നിനു നടക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടനം ഹോട്‌സ്പറിനു വേണ്ടി കളിക്കുന്നതിനായി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

കെയ്‌നിനെക്കൂടാതെ ടോട്ടനത്തിലെ സഹതാരവും ഏപ്രില്‍ മുതല്‍ പരിക്കേറ്റു വിശ്രമിക്കുകയും ചെയ്യുന്ന ഹാരി വിങ്ക്‌സിനെയും ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. സതാപ്റ്റന്‍ ഫോര്‍വേര്‍ഡ് നതാന്‍ റെഡ്മണ്ട്, മിഡ്ഫീല്‍ഡര്‍ ജെയിംസ് വാര്‍ഡ് എന്നിവരും ഇംഗ്ലീഷ് ടീമില്‍ ഇടം പിടിച്ചു. പരിക്കേറ്റ ചെല്‍സി താരങ്ങളായ റൂബെന്‍ ലോഫ്റ്റസ് ചീക്ക്, കല്ലും ഹഡ്‌സന്‍ ഒഡോയ് എന്നിവര്‍ക്കു പകരമാണ് രണ്ടു പേര്‍ക്കും നറുക്കുവീണത്.

ജൂണ്‍ ആറിന് നാഷന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ഹോളണ്ടുമായാണ് ഇംഗ്ലണ്ടിനു ഇനി മല്‍സരമുള്ളത്. നിലവിലെ 27 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിലും മെയ് 27ന് ഇതു 23 പേരായി കുറയ്്‌ക്കേണ്ടിവരും. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനും ടോട്ടനത്തിനും വേണ്ടി കളിക്കുന്ന ടീമുകളില്‍ നിരവധി ഇംഗ്ലീഷ് താരങ്ങളുണ്ട്. ഇവരില്‍ ചിലര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് സൗത്ത്‌ഗേറ്റ് കൂടുതല്‍ പേരെ ടീമിലേക്കു പരിഗണിച്ചത്.

Story first published: Friday, May 17, 2019, 16:11 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+