Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സണലിനും ടോട്ടനമിനും ഗംഭീര ജയം, എവര്‍ട്ടനും ലിവര്‍പൂളും തരിപ്പണം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ എവര്‍ട്ടനെയും ടോട്ടനം ഹോസ്പര്‍ ലിവര്‍പൂളിനെയും തകര്‍ത്തു.

ആഴ്‌സണല്‍ എവേ മാച്ചില്‍ 5-2നാണ് എവര്‍ട്ടന്റെ ചീട്ട് കീറിയത്. ടോട്ടനം ഹോം മാച്ചില്‍ 4-1ന് ലിവര്‍പൂളിന്റെ ശൗര്യം കെടുത്തി.

ഇതോടെ, ആഴ്‌സണല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് പതിനാറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. എവര്‍ട്ടനാകട്ടെ എട്ട് പോയിന്റോടെ പതിനെട്ടാം സ്ഥാനത്ത്. ടോട്ടനം ഹോസ്പര്‍ ഇരുപത് പോയിന്റുമായി മൂന്നാം സ്ഥാനത്തും ലിവര്‍പൂള്‍ പതിമൂന്ന് പോയിന്റോടെ ഒമ്പതാം സ്ഥാനത്തും.

liverpoolteam

ഫൈവ് സ്റ്റാര്‍ ഗണ്ണേഴ്‌സ്..

മോണ്‍റിയല്‍ (40), ഒസില്‍ (50), ലകാസെറ്റെ (74), റാംസി (90), സാഞ്ചസ് (90+5) എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.

റൂണി തുടക്കമിട്ടു..


എവര്‍ട്ടന്‍ താരം വെയിന്‍ റൂണി പന്ത്രണ്ടാം മിനുട്ടില്‍ നേടിയ ഗോളിന് ആഴ്‌സണല്‍ ആദ്യം പിറകില്‍ പോയി. പിന്നീടാണ് പീരങ്കിപ്പട തിരിച്ചു കയറിയത്. ഇഞ്ചുറി ടൈമില്‍ നിയാസെ എവര്‍ട്ടന്റെ രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെയാണ് സാഞ്ചസ് അഞ്ചാം ഗോളടിച്ചത്.

football1

ഇഡ്രിസ ഗ്യുയെക്ക് ചുവപ്പ്...

ആഴ്‌സണലിന്റെ ഗ്രാനിറ്റ് സാക്കയെ അപകടകരമാം വിധം ടാക്കിള്‍ ചെയ്തതിന് ഇഡ്രിസ ഗ്യുയെക്ക് ചുവപ്പ് കാര്‍ഡ് കണ്ടു. അറുപത്തെട്ടാം മിനുട്ടിലായിരുന്നു ഇത്.

കാനിന് മുന്നില്‍ ലിവര്‍പൂള്‍ മുങ്ങി..

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കാന്‍ ടോട്ടനം കുപ്പായത്തില്‍ തിളങ്ങുകയാണ്. നാലാം മിനുട്ടിലും അമ്പത്താറാം മിനുട്ടിലും കാന്‍ നേടിയ ഗോളുകള്‍ ലിവര്‍പൂളിനെ തകര്‍ത്തു. സന്‍ ഹ്യും മിന്‍, ഡെലെ ആലെ എന്നിവരും ടോട്ടനമിനായി സ്‌കോര്‍ ചെയ്തു. ഇരുപത്തിനാലാം മിനുട്ടില്‍ സാലയാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.

tottenhamhotspur1

പ്രീമിയര്‍ ലീഗ് റിസള്‍ട്ട്..

എവര്‍ട്ടന്‍ 2-5 ആഴ്‌സണല്‍

ടോട്ടനം 4-1 ലിവര്‍പൂള്‍

Story first published: Monday, October 23, 2017, 10:28 [IST]
Other articles published on Oct 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+