Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ഭയക്കണം; പരിക്കുമാറി ഹാരി കെയ്ന്‍ ഫൈനല്‍ കളിക്കാനെത്തുന്നു

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടനം എത്തിയതോടുകൂടി കിരീടത്തിലേക്ക് ലിവര്‍പൂള്‍ കൂടുതല്‍ അടുത്തെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ബാഴ്‌സലോണയേക്കാള്‍ ശക്തികുറഞ്ഞ ടീമായ ടോട്ടനത്തെ എളുപ്പം വീഴ്ത്താമെന്ന മോഹം ലിവര്‍പൂളിനുണ്ട്. പ്രത്യേകിച്ചും സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ അഭാവത്തില്‍ ടോട്ടനത്തിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ.

harrykane

എന്നാല്‍, സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാരി കെയ്ന്‍ ഫൈനല്‍ മത്സരം കളിക്കാനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമാറി പരിശീലനം ആരംഭിച്ചുകഴിഞ്ഞ കെയ്ന്‍ ജൂണ്‍ 1ന് നടക്കാനിരിക്കുന്ന ഫൈനല്‍ ആകുമ്പോഴേക്കും പൂര്‍ണ ആരോഗ്യവാനാകും. കെയ്ന്‍ തന്നെയാണ് തന്റെ തിരിച്ചവരവിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ടോട്ടനം അയാക്‌സിനെ തോല്‍പ്പിച്ചപ്പോള്‍ കെയ്ന്‍ ബെഞ്ചിലിരിപ്പുണ്ടായിരുന്നു. ഫൈനലില്‍ കളിക്കാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞു. ഫൈനലിന് ഇനിയും ആഴ്ചകള്‍ ശേഷിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയേയും അയാക്‌സിനേയും തോല്‍പ്പിച്ചാണ് ഞങ്ങളുടെ വരവ്. ഫൈനലിലും മികവ് ആവര്‍ത്തിക്കുമെന്നും കെയ്ന്‍ പറഞ്ഞു.

കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഏപ്രില്‍ 9 മുതല്‍ കെയ്ന്‍ ടീമില്‍നിന്നും പുറത്താണ്. പുതിയ സീസണില്‍ മാത്രമേ തിരിച്ചുവരികയുള്ളൂ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ഫൈനലില്‍ കെയ്‌നിന്റെ മടങ്ങിവരവിനെക്കുറിച്ച് പരിശീലകന്‍ പൊച്ചട്ടീനോ പ്രതികരിച്ചിട്ടില്ല. ഫൈനലില്‍ പൂര്‍ണ ആരോഗ്യവാനല്ലെങ്കില്‍ കെയ്‌നിനെ കളിപ്പിച്ചാല്‍ വിമര്‍ശനത്തിനും ഇടയാക്കിയേക്കും.

Story first published: Thursday, May 9, 2019, 17:41 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+