For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റലി ദേശീയ ടീം കോച്ചിനോട് ദേഷ്യപ്പെട്ട് കളംവിട്ട സ്‌ട്രൈക്കര്‍ ഗ്രാസിയാനോ ടീമില്‍ നിന്ന് പുറത്തായി

By കാശ്വിന്‍

മിലാന്‍: ഇറ്റലിയുടെ സ്‌ട്രൈക്കര്‍ ഗ്രാസിയാനോ പെല്ലെക്ക് സബ്സ്റ്റിറ്റിയൂട്ട് ചെയ്തത് ദഹിച്ചില്ല. കോച്ച് ജിയാന്‍ പിയറോ വെന്റ്യുറ ഹസ്തദാനത്തിന് കൈ നീട്ടിയപ്പോള്‍ ഏത് ഭാഗത്ത് നിന്നാണെന്ന് ശ്രദ്ധിക്കാതെ അനിഷ്ടം പ്രകടിപ്പിച്ചു. വൈകാതെ തന്നെ ഇറ്റലിയുടെ ദേശീയ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു!

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിനെതിരായ മത്സരത്തിനിടെയായിരുന്നു ഗ്രാസിയാനോയുടെ അച്ചടക്കലംഘനം. ചൈനയില്‍ ഷാന്‍ഡോംഗ് ലുനെംഗിന്റെ താരമാണ് ഗ്രാസിയാനോ. ആഴ്ചയില്‍ 260000 പൗണ്ട് വേതനം പറ്റുന്ന താരം. ഇറ്റലിയുടെ മുന്‍നിരയിലെ ശ്രദ്ധേയ സാന്നിധ്യമായ പെല്ലെക്ക് മുഴുവന്‍ സമയം കളിക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയാണ് അച്ചടക്കലംഘനമായി രൂപാന്തരപ്പെട്ടത്.

grazianopelle

മോശം പെരുമാറ്റത്തില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സത്വര നടപടി കൈക്കൊണ്ടതോടെയാണ് ഗ്രാസിയാനോക്ക് അക്കിടി മനസിലായത്. യൂറോപ്പില്‍ കളിക്കുന്ന പല സ്‌ട്രൈക്കര്‍മാരെയും മാറ്റി നിര്‍ത്തിയാണ് ചൈനയില്‍ കളിക്കുന്ന തനിക്ക് കോച്ച് വെന്റ്യുറ അവസരം നല്‍കിയതെന്ന് ഗ്രാസിയാനോ തിരിച്ചറിയുന്നുണ്ട്. ഇതുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഉടന്‍ തന്നെ തെറ്റ് ഏറ്റ് പറഞ്ഞ് താരം രംഗത്ത് വന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്റെ പെരുമാറ്റദൂഷ്യത്തിന് ഒഴിവ്കഴിവൊന്നുമില്ല. തെറ്റ് അംഗീകരിക്കുന്നു - ഗ്രാസിയാനോയുടെ ഏറ്റുപറച്ചില്‍ ഇങ്ങനെ പോകുന്നു.

ഞായറാഴ്ച മാസിഡോണിയക്കെതിരെ ഇറ്റലിക്ക് യോഗ്യതാ റൗണ്ട് മത്സരമുണ്ട്. സ്‌പെയ്‌നിനെതിരെ ഡി റോസിയുടെ പെനാല്‍റ്റി ഗോളില്‍ മുഖം രക്ഷിക്കുകയായിരുന്നു അസൂറിപ്പട. ഗോളി ബുഫണിന്റെ പിഴവിലായിരുന്നു സ്‌പെയിന്‍ ലീഡ് ഗോള്‍ നേടിയത്. സ്‌കോര്‍ 1-1.

Story first published: Saturday, October 8, 2016, 8:47 [IST]
Other articles published on Oct 8, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+