Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ എസ് എല്ലില്‍ ഗോവക്കും പൂനെക്കും ഇന്ന് നിര്‍ണായകം

പൂനെ: അന്റോണിയോ ഹബാസിന്റെ എഫ് സി പൂനെ സിറ്റിക്കും സീക്കോയുടെ എഫ് സി ഗോവക്കും ഇന്ന് നിര്‍ണായകം. ഐ എസ് എല്‍ ടേബിളില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഇവര്‍ മുഖാമുഖം വരുന്നത് ജയം മാത്രം ലക്ഷ്യമിട്ടാണ്. സമനില പോലും ഇനിയങ്ങോട്ട് ഇവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കില്ല. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് പൂനെക്ക്, ഗോവക്ക് ഏഴ് മത്സരങ്ങളില്‍ നാല് പോയിന്റും. ലീഗില്‍ ഇനി ഗോവക്ക് അവശേഷിക്കുന്നത് ഏഴ് മത്സരങ്ങളാണ്.

ഹോംഗ്രൗണ്ടില്‍ പൂനെയുടെ റെക്കോര്‍ഡ് മോശമാണ്. ഇത്തവണ നാല് ഹോം മാച്ചുകളില്‍ നിന്ന് ആകെ രണ്ട് പോയിന്റാണ് പൂനെക്ക് സമ്പാദിക്കാനായത്. ഒരു കളി ഇതുവരെ ജയിച്ചിട്ടില്ല. അതേ സമയം, ഹോം ഗ്രൗണ്ടില്‍ ഇതുവരെ എഫ് സി ഗോവയോട് തോറ്റിട്ടില്ലെന്ന എന്ന ചരിത്രം പൂനെക്ക് അനുകൂലമായി നില്‍ക്കുന്നു.

punegoa

നിലവിലെ ഫോമും ചരിത്രവും പൂനെ കോച്ച് ഹബാസിന് അനുകൂലമാണ്. ഒരു മത്സരം കുറച്ച് കളിച്ചുവെന്നതിന്റെ ആത്മവിശ്വാസം വേറെയും. സീക്കോയും ഹബാസും ഐ എസ് എല്ലില്‍ ഏഴ് തവണ മുഖാമുഖം വന്നിട്ടുണ്ട്. നാല് തവണയും മുന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ചായിരുന്ന ഹബാസ് ജയിച്ചു. ഒരു കളി പോലും സീക്കോക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. ഈ ഏഴ് കളികളില്‍ നിന്ന് ആകെ നാല് ഗോളുകള്‍ മാത്രമാണ് സീക്കോയുടെ ടീമിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

എങ്കിലും സീക്കോ ആത്മവിശ്വാസത്തിലാണ്. സെമി ബെര്‍ത് ഉറപ്പിക്കാന്‍ അഞ്ച് ജയങ്ങള്‍ മതിയെന്നാണ് സീക്കോ പറയുന്നത്. കഴിഞ്ഞ നാല് കളികളിലും പൂനെക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, കോച്ച് ഹബാസും തികഞ്ഞ ആത്മവിശ്വാസത്തില്‍. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സിയുടെ തിരിച്ചുവരവാണ് ഹബാസിന്റെ ആത്മവിശ്വാസത്തിനാധാരം.

Story first published: Thursday, November 3, 2016, 9:48 [IST]
Other articles published on Nov 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+