For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സണലിനോട് മുട്ടുമടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; സീരി എയില്‍ തിരിച്ചുവരവ് ആഘോഷിച്ച് റോണോ

ലണ്ടന്‍/ടുറിന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് ആതിഥേയരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതിനിടെ പെനാല്‍റ്റി വഴങ്ങേണ്ടി വന്നതാണ് ആഴ്‌സണലിന് തിരിച്ചടിയായത്. 3-4-3 ഫോര്‍മേഷനിലിറങ്ങിയ ആഴ്‌സണലിനെതിരേ 4-1-2-1-2 എന്ന വ്യത്യസ്ത ഫോര്‍മേഷന്‍ പരീക്ഷിച്ച യുണൈറ്റഡിന് പിഴച്ചു.

യുണൈറ്റഡ്

69ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി യുണൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയയേയും മറികടന്ന് ഔബ്‌മെയാങ്ങാണ് വലയിലെത്തിച്ചത്. പന്തടക്കത്തില്‍ 53 ശതമാനം മുന്നിട്ട് നിന്ന് ഏഴിനെതിരേ 8 ഗോള്‍ശ്രമം നടത്താനും യുണൈറ്റഡിന് സാധിച്ചെങ്കിലും വിജയം നേടാനാകാതെ പോയി. 12 പോയിന്റുള്ള ആഴ്‌സണല്‍ ഒമ്പതാം സ്ഥാനത്തും 7 പോയിന്റുള്ള യുണൈറ്റഡ് 15ാം സ്ഥാനത്തുമാണ്.

ടോട്ടനം

മറ്റൊരു മത്സരത്തില്‍ ടോട്ടനം ബ്രൈറ്റണെ 2-1ന് തോല്‍പ്പിച്ചു. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 13ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. പെനാല്‍റ്റി കെയ്ന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 56ാം മിനുട്ടില്‍ ടാറിക് ലാംപ്ടിയുടെ ഗോളിലൂടെ ബ്രൈറ്റണ്‍ സമനില പിടിച്ചപ്പോള്‍ 73ാം മിനുട്ടില്‍ ഗാരത് ബെയ്‌ലാണ് ടോട്ടനത്തിന്റെ വിജയ ഗോള്‍ നേടിയത്. പന്തടക്കത്തില്‍ 44 ശതമാനം മാത്രമാണ് ടോട്ടനം മുന്നിട്ട് നിന്നതെങ്കിലും 6നെതിരേ 9 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ കൈയടി നേടി. ജയത്തോടെ 7 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനത്തെത്തി. 7 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്.

ന്യൂകാസില്‍ യുണൈറ്റഡ്

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് അട്ടിമറിച്ചു. 56ാം മിനുട്ടില്‍ കാലും വില്‍സന്‍ ന്യൂകാസിലിനെ മുന്നിലെത്തിച്ചപ്പോള്‍ 84ാം മിനുട്ടില്‍ വില്‍സന്‍ വീണ്ടും ന്യൂകാസിലിനുവേണ്ടി മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിനാണ് എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ നേടിയത്. 7 മത്സരത്തില്‍ നിന്ന് 13 പോയിന്റുമായി എവര്‍ട്ടന്‍ മൂന്നാം സ്ഥാനത്താണ്.

യുവന്റസ്

കോവിഡിന് ശേഷം തിരിച്ചെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിനുവേണ്ടി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ സ്പീസിയയെ 4-1ന് യുവന്റസ് തകര്‍ത്തു. 14ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ട യുവന്റസിനെ മുന്നിലെത്തിച്ചപ്പോള്‍ 24ാം മിനുട്ടില്‍ വീണ്ടും യുവന്റസ് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയിലൂടെ ഓഫ്‌സൈഡ് വിധിച്ചു. 39ാം മിനുട്ടില്‍ തോമസോ പൊബേഗ സ്പീസയ്ക്ക് സമനില നേടിക്കൊടുത്തു. 59ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിന് ലീഡ് സമ്മാനിച്ചു. 67ാം മിനുട്ടില്‍ അഡ്രിയാന്‍ റാബിയോട്ട് യുവന്റസിന് മൂന്നാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 76ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. 12 പോയിന്റുള്ള യുവന്റസ് നിലവില്‍ മൂന്നാം സ്ഥാനത്താണ്.

എ സി മിലാന്‍

കരുത്തരായ എ സി മിലാന്‍ ഉഡിനീസിനെ 2-1ന് തോല്‍പ്പിച്ചു. 18ാം മിനുട്ടില്‍ ഫ്രാന്‍ക് കെസി എസി മിലാനെ മുന്നിലെത്തിച്ചു. 48ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റോഡ്രിഗോ ഡീ പോള്‍ ഉഡിനീസിന് സമനില സമ്മാനിച്ചപ്പോള്‍ 83ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചാണ് മിലാന് വിജയഗോള്‍ സമ്മാനിച്ചത്.

Story first published: Monday, November 2, 2020, 11:25 [IST]
Other articles published on Nov 2, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+