Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ തകര്‍ത്ത് ഗണ്ണേഴ്‌സ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം, യുണൈറ്റഡിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്ത് ആഴ്‌സണല്‍. 3-1നായിരുന്നു ഗണ്ണേഴ്‌സിന്റെ ഉജ്ജ്വല ജയം. ഗണ്ണേഴ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ 4-2-3-1 ഫോര്‍മേഷനില്‍ ആഴ്‌സണല്‍ ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് ചെല്‍സി ഇറങ്ങിയത്. 34ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി അലക്‌സാണ്ടര്‍ ലാക്കസാറ്റെ ആഴ്‌സണലിനെ മുന്നിലെത്തിച്ചപ്പോള്‍ 44ാം മിനുട്ടില്‍ ഗ്രാനിറ്റ് ഷാക്ക ആഴ്‌സണലിന്റെ ലീഡുയര്‍ത്തി.

ആഴ്‌സണല്‍

56ാം മിനുട്ടില്‍ ബുക്കായോ സാക്ക ആഴ്‌സണല്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തപ്പോള്‍ 85ാം മിനുട്ടില്‍ താമി എബ്രഹാമാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വലയിലെത്തിക്കാന്‍ ജോര്‍ജിഞ്ഞോയ്ക്ക് സാധിച്ചില്ല. 60 ശതമാനം പന്തടക്കത്തിലും 15നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ചെല്‍സി മുന്നിട്ട് നിന്നെങ്കിലും വിജയിക്കാനായില്ല. ചെല്‍സി ഏഴാം സ്ഥാനത്തും ആഴ്‌സണല്‍ 14ാം സ്ഥാനത്തുമാണ്.

മാഞ്ചസ്റ്റര്‍ സിറ്റി

മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ 2-0ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ 4-2-3-1 ഫോര്‍മേഷനില്‍ സിറ്റി ഇറങ്ങിയപ്പോള്‍ 5-4-1 ഫോര്‍മേഷനിലാണ് ന്യൂകാസില്‍ ഇറങ്ങിയത്. 14ാം മിനുട്ടില്‍ ആതിഥേയര്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. ഇല്‍കി ഗുണ്ടോകനാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 55ാം മിനുട്ടില്‍ ഫെറാന്‍ ടോറസാണ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്. 76 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി 7നെതിരേ 11 ഗോള്‍ശ്രമവും നടത്തി. 26 പോയിന്റുള്ള സിറ്റി അഞ്ചാം സ്ഥാനത്തും 18 പോയിന്റുള്ള ന്യൂകാസില്‍ 12ാം സ്ഥാനത്തുമാണ്.

ലെസ്റ്റര്‍ സിറ്റി

മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയോട് 2-2 സമനില പങ്കിട്ടു. 4-2-3-1 ഫോര്‍മേഷനില്‍ ഇരു ടീമും ഇറങ്ങിയ മത്സരത്തില്‍ ആദ്യം അക്കൗണ്ട് തുറക്കാന്‍ യുണൈറ്റഡിനായി. 23ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചപ്പോള്‍ 31ാം മിനുട്ടില്‍ ഹാര്‍വി ബേണ്‍സ് ഗോള്‍ മടക്കി. 79ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ യുണൈറ്റഡ് ലീഡെടുത്തപ്പോള്‍ 85ാം മിനുട്ടില്‍ ആക്‌സല്‍ ടുവാന്‍സിബിയുടെ സെല്‍ഫ് ഗോളിലാണ് ലെസ്റ്റര്‍ സമനില പിടിച്ചത്. 54 ശതമാനം പന്തടക്കത്തില്‍ ലെസ്റ്റര്‍ മുന്നിട്ട് നിന്നപ്പോള്‍ 9 ഗോള്‍ശ്രമവുമായി ഇരു ടീമും തുല്യത പുലര്‍ത്തി. 28 പോയിന്റോടെ ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്റെ വ്യത്യാസത്തില്‍ യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്.

എവര്‍ട്ടന്‍

മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ എവര്‍ട്ടന്‍ തോല്‍പ്പിച്ചു. 80ാം മിനുട്ടില്‍ ഗില്‍ഫി സിഗൂഡ്‌സനാണ് എവര്‍ട്ടിന്റെ വിജയ ഗോള്‍ നേടിയത്. 29 പോയിന്റുള്ള എവര്‍ട്ടന്‍ രണ്ടാം സ്ഥാനത്താണ്.

Story first published: Sunday, December 27, 2020, 8:53 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+