സ്‌പെയിന്‍, ജര്‍മനി, ദാ ഇപ്പോള്‍ ഇംഗ്ലണ്ടും... സിറ്റിക്കൊപ്പം ഗ്വാര്‍ഡിയോള ട്രോഫി അക്കൗണ്ട് തുറന്നു
ലണ്ടന്‍: സ്‌പെയിനിലും ഇംഗ്ലണ്ടിലുമെല്ലാം തന്റെ ടീമുകള്‍ക്കൊപ്പം കിരീടമുയര്‍ത്തിയ സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള ഇംഗ്ലണ്ടിലും ട്രോഫിയുടെ ഷെല്‍ഫ് തുറന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ് ഗ്വാര്‍ഡിയോള കിരീടവിജയം ആഘോഷിച്ചത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം ചേര്‍ന്ന ഗ്വാര്‍ഡിയോളയ്ക്ക് ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണഎഫ്എ കപ്പൊഴികെ കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം സിറ്റി കിരീട ഫേവറിറ്റായി മാറിക്കഴിഞ്ഞു.

കറാബാവോ കപ്പിലാണ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റി ചാംപ്യന്‍മാരായത്. വെംബ്ലിയില്‍ നടന്ന ഗ്ലാമര്‍ ഫൈനലില്‍ ആഴ്‌സനലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു സിറ്റി തകര്‍ത്തെറിയുകയായിരുന്നു.

സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറോ (19ാം മിനിറ്റ്), വിന്‍സെന്റ് കൊംപനി (58), ഡേവിഡ് സില്‍വ (65) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
കഴിഞ്ഞ തിങ്കളാഴ്ച എഫ്എ കപ്പിന്റെ അഞ്ചാംറൗണ്ടില്‍ വിഗാന്‍ അത്‌ലറ്റിക്കിനോടു ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി പുറത്തായതിന്റെ ക്ഷീണം ആഴ്‌സനലിനെതിരേ സിറ്റി തീര്‍ക്കുകയായിരുന്നു.

കളിയുടെ തുടക്കം മുതല്‍ ഗണ്ണേഴ്‌സിനെ നിഷ്പ്രഭരാക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം പതറിപ്പോയ ആഴ്‌സനല്‍ സിറ്റിക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താതെയാണ് കീഴടങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications