Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമ്മറിൽ 2000 കോടിയുടെ ട്രാൻസ്‌ഫർ നടത്താൻ മാഞ്ചസ്റ്റർ സിറ്റി

ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവും സാധ്യത കല്പ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി എന്നാൽ അപ്രതീക്ഷിതമായി ലിവേർപൂളിനോട് തോറ്റ് പുറത്തതായതോടെ ഗ്വാര്‍ഡിയോളയ്ക്ക് ഉറക്കമില്ലാതെയായി.അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ ഏകദേശം 2000 കോടിയുടെ ട്രാൻസ്‌ഫർ നടത്താനാണ് മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.സിറ്റിയുടെ മൂന്ന് പൊസിഷനുകളിലാണ് ഗ്വാര്‍ഡിയോള ഈ വമ്പൻ തുക ചെലവഴിക്കാൻ ശ്രമിക്കുന്നത്.


ഇതുവരെ രണ്ട് സീസണുകളിൽ സിറ്റിയെ പരിശീലിപ്പിച്ച ഗ്വാര്‍ഡിയോള ഏകദേശം 4500 കോടിയാണ് രൂപയാണ് ടീമിനെ ഒരുക്കാനായി ചെലവാക്കിയത്.ഒരു സെന്റെർ ബാക്കിനെയും,ഹോൾഡിങ് മിഡ്‌ഫീൽഡറെയും,ഒരു അപകടകാരിയായ സ്‌ട്രൈക്കറെയുമാണ് സിറ്റി സമ്മറിൽ ടീമിലെത്തിക്കാൻ ശ്രമിക്കുക.ഇപ്പോൾ തന്നെ താരങ്ങൾക്കായി പല നീക്കങ്ങളും സിറ്റി തുടങ്ങിക്കഴിഞ്ഞു.ലോകകപ്പിനു മുൻപേ തന്നെ ട്രാൻസ്‌ഫറുകൾ നടത്താനാണ് സിറ്റി ശ്രമിക്കുന്നത്.മധ്യനിര താരങ്ങളായി നാപോളി താരം ജോർജിൻഹോ ,ഡോർട്ടുമുണ്ട് താരം ജൂലിയൻ വെയ്‌ഗാൽ എന്നിവരെയാണ് സിറ്റി നോട്ടമിട്ടിരിക്കുന്നത്.ഇനി അധികനാൾ കളിക്കാൻ കഴിക്കാത്ത യായ ടൂറെയ്ക്ക് പകരമായാണ് ഈ താരങ്ങളെ റാഞ്ചാൻ സിറ്റി ശ്രമിക്കുന്നത്.

manchestercity

കൂടാതെ മുന്നേറ്റനിരയിലേക്ക് മൊണോക്കോയുടെ തോമസ് ലെമാറിനെയും ലെസ്റ്റര്‍ സിറ്റിയുടെ റിയാദ് മഹേറസിനെയുമാണ് സിറ്റി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.അതുപോലെ വിൻസെന്റ് കോമ്പനിക്ക് പകരം വയ്ക്കാൻ ടോട്ടൻഹാം താരം ടോബിയെയും സിറ്റി വലയിലാക്കാൻ നോക്കുകയാണ്.ഏതായാലും അടുത്ത സീസണിൽ അടിമുടി മാറാനുള്ള നീക്കത്തിലാണ് സിറ്റി.

Story first published: Wednesday, April 18, 2018, 9:26 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+