Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ഗ്രൂപ്പ് ഘട്ടം കടക്കുമോ?; വേറെ ആരൊക്കെ?; ഗ്രൂപ്പ് ഡി സാധ്യതകള്‍ ഇങ്ങനെ

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓരോ ഗ്രൂപ്പുകളിലെയും സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുകളും വന്നുതുടങ്ങി. പ്രമുഖര്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളാണ് പ്രധാന ചര്‍ച്ചാവിഷയം. ഇത്തവണ മരണഗ്രൂപ്പ് എന്നത് ഏതു ഗ്രൂപ്പിനും കല്‍പ്പിച്ചു കൊടുത്തില്ലെങ്കിലും വമ്പന്മാരെ പുറത്താക്കാന്‍ കെല്‍പുള്ള അട്ടമറി വീരന്മാര്‍ മിക്ക ഗ്രൂപ്പുകളിലുമുണ്ട്.

കഴിഞ്ഞതവണത്തെ റണ്ണറപ്പുകളായ അര്‍ജന്റീനയ്ക്കും വലിയ വെല്ലുവിളിയാണ് ഇക്കുറി ആദ്യ ഘട്ടത്തില്‍ നേരിടേണ്ടിവരിക. ഗ്രൂപ്പ് ഡിയില്‍ നൈജീരിയ, ക്രൊയേഷ്യ, ഐസ്‌ലന്‍ഡ് ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. ഏതു ടീമും പുറത്തുപോയേക്കാവുന്ന ഗ്രൂപ്പിന്റെ സാധ്യതകള്‍ വിലയിരുത്താം.


അര്‍ജന്റീന

അര്‍ജന്റീന

അര്‍ജന്റീന തന്നെയാണ് ഗ്രൂപ്പിലെ കരുത്തര്‍ എന്നുപറയാം. കണക്കുകള്‍ നോക്കിയാല്‍ ടീം ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തും. എന്നാല്‍, സമീപകാലത്തെ പ്രകടനങ്ങള്‍ ടീമിന് ഗുണകരമല്ല. രണ്ടുതവണ ലോകകപ്പ് നേടിയ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂടുതലായി ആശ്രയിക്കുന്നു എന്നത് ടീമിന്റെ പോരായ്മയാണ്.


ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മെസ്സി തന്നെയാണ് ടീമിന്റെ കരുത്ത്. മെസ്സിയുടെ മികവിലാണ് ടീം റഷ്യയിലെത്തുന്നതും. ഇത്തവണ ലോകകപ്പ് നേടിയില്ലെങ്കില്‍ മെസ്സി ലോകകപ്പില്ലാത്ത ഇതിഹാസ താരമായി മാറും. പരിശീലകന്‍ യോര്‍ഗെ സാംപോളിയുടെ കീഴില്‍ അര്‍ജന്റീന എത്രമാത്രം മുന്നേറുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.


മെസ്സി, അഗ്യൂറോ, ഹിഗ്വെയ്ന്‍, ഡിബാല നയിക്കുന്ന മുന്നേറ്റനിര ലോകത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റനിരകളിലൊന്നാണ്. എന്നാല്‍, മധ്യനിരയും പ്രതിരോധവും കരുത്തരല്ല. ലോക റാങ്കിങ്ങിലെ നാലാം സ്ഥാനക്കാരായ അര്‍ജന്റീന ലോകകപ്പിലെ ഫേവറിറ്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ കഴിയുന്നതോടെ ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ് പ്രവചിക്കാന്‍ കഴിഞ്ഞേക്കും.

ഐസ്ലന്‍ഡ്

ഐസ്ലന്‍ഡ്

അട്ടിമറി ഹരമാക്കിയ ഐസ്‌ലന്‍ഡിന് കന്നി ലോകകപ്പാണിത്. ഫിഫ റാങ്കിങ്ങില്‍ 22മത് ആണെങ്കിലും ലോകത്തെ ഏതു ടീമിനെ അട്ടിമറിക്കാനുമുള്ള ശക്തി ടീമിനുണ്ട്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെവരെ അട്ടിമറിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ കടന്നിരുന്നു. കോച്ച് ഹെയ്മിര്‍ ഹാല്‍ഗ്രിംസണിന്റെ കീഴില്‍ എത്തുന്ന ടീം പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തുന്നുണ്ട്.

അതേസമയം, പ്രധാന താരങ്ങളായ ഗില്‍ഫി സിഗര്‍ദസന്‍, സിഗ്‌തോര്‍സന്‍, ഫിന്‍ബൊഗാസന്‍, ഗുണ്ണര്‍സന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായത് ടീമിനെ അലട്ടുന്നു. മികച്ച പ്രതിരോധവും മിന്നലാക്രമണവുമായിരിക്കും ടീം ലോകകപ്പില്‍ പരീക്ഷിക്കുക.

അർജന്റീനയുടെ സാധ്യതകൾ | Oneindia Malayalam
ക്രൊയേഷ്യ

ക്രൊയേഷ്യ

ഫിഫ റാങ്കിങ്ങില്‍ പതിനെട്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ചില്ലറക്കാരല്ല. 1998 ഫ്രാന്‍സ് ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണവര്‍. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ലൂക്ക മോഡ്രിച്ചും ബാഴ്‌സയുടെ ഇവാന്‍ റാകിട്ടിച്ചും പോലെയുള്ള സൂപ്പര്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്. കോച്ച് സ്ലാട്ട്‌കോ ദാലിച്ച് മികച്ച പരിശീലകനുമാണ്.


യോഗ്യതാ റൗണ്ടില്‍ പ്ലേ ഓഫ് കളിച്ചാണ് എത്തുന്നതെങ്കിലും മധ്യനിരയും മുന്നേറ്റവും ഒന്നിനൊന്ന് മെച്ചമാണ്. ടീമായി മാറി കളിക്കാന്‍ കഴിഞ്ഞാല്‍ അര്‍ജന്റീനയ്ക്കു പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തുമെന്ന് കരുതപ്പെടുന്നു. ക്വാര്‍ട്ടര്‍വരെയെങ്കിലും മുന്നേറാനുള്ള കരുത്ത് ടീമിനുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നൈജീരിയ

നൈജീരിയ

ആഫ്രിക്കന്‍ കരുത്തുമായി എത്തുന്ന നൈജീരിയ ഗ്രൂപ്പിലെ എല്ലാ ടീമുകളെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ്. നവംബറില്‍ അര്‍ജന്റീനക്കെതിരെ സൗഹൃദ മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് ജയിച്ചിരുന്നു. ചെല്‍സിയുടെ വികര്‍ മോസസ്, ആഴ്‌സണലിന്റെ അലക്‌സ് ഇവോബി, കെലച്ചി ഇയനാച്ചോ, ജോണ്‍ ഒബി മൈക്കല്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ ടീമിലുണ്ട്.

ഗ്രൂപ്പുഘട്ടം കടക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് കോച്ച് ജെര്‍നോട്ട് റോറില്‍ വ്യക്തമാക്കയിട്ടുണ്ട്. ലോകകപ്പിലെ ഫേവറിറ്റുകളെല്ലെങ്കിലും സൂപ്പര്‍ ഈഗിള്‍സ് എന്നറിയപ്പെടുന്ന സംഘം ഏതു രാജ്യത്തിനും ഭീഷണിയാകും. മോസസ്, ഇവോബി താരങ്ങളായിരിക്കും ടീമിന്റെ വിധി നിര്‍ണയിക്കുക.

Story first published: Monday, June 4, 2018, 12:56 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+