ലണ്ടന്‍: കഴിഞ്ഞ സീസണില്‍ യുവന്റസില്‍ നിന്ന് വായ്പയില്‍ ചെല്‍സിയിലെത്തിയ അര്‍ജന്റീന സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്നെ ഈ സീസണില്‍ നിലനിര്‍ത്തില്ല. നിറം മങ്ങിയ ഹിഗ്വെയ്നുമായി കരാറിലെത്തെണ്ടെന്ന നിലപാടിലാണ് ചെല്‍സി. ഇതോടെ യുവന്റസിലേക്ക് ഹിഗ്വെയ്ന് തിരികെ പോകും. മൗറീസ്യോ സാറിയുടെ കീഴില്‍ പുതിയ പദ്ധതികളിടുന്ന യുവന്റസ് ഹിഗ്വെയ്നെ ടീമില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത കുറവാണ്. വായ്പയില്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയേക്കും. യുവന്റസില്‍ മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരുന്ന ഹിഗ്വെയ്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെയാണ് യുവന്റസ് തഴഞ്ഞത്. പുതിയ സീസണില്‍ ഇക്കാര്‍ഡിയെ ഇന്റര്‍മിലാനില്‍ നിന്ന് സ്വന്തമാക്കാനും യുവന്റസ് പദ്ധതിയിടുന്നുണ്ട്. ഇതോടെ മോശം ഫോമിലുള്ള സ്ട്രൈക്കര്‍ ഹിഗ്വെയ്ന് അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്.
കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുന്ന ചെല്‍സി ഹിഗ്വെയ്നെ നിലനിര്‍ത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ചെല്‍സിയുടെ സ്റ്റാര്‍ സ്ട്രൈക്കറായിരുന്ന ഏദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയതോടെ മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ചെല്‍സി നിരയിലുണ്ട്.ഫ്രഞ്ച് സ്ട്രൈക്കര്‍ ഒലിവര്‍ ജിറൗഡാണ് ടീമിന്റെ വരും സീസണിലെ കുന്തമുന. വില്യനും ടീമിന് കരുത്തേകും. സാറി ക്ലബ്ബ് വിട്ടതോടെ നിലവില്‍ ചെല്സിയപടെ പരിശീലകസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനത്തേക്ക് മുന്‍ ചെല്‍സി താരം ലംപാര്‍ഡ് എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ട്.
ഹിഗ്വെയ്നെ കൂടാതെ മറ്റ് ചില താരങ്ങളെയും ചെല്‍സി ഒഴിവാക്കും.ഗാരി കഹില്‍,റോബ് ഗ്രീന്‍.എഡ്വാര്‍ഡോ,കെയ്ലി സ്കോട്ട് എന്നിവരാണ് ക്ലബ്ബ് വിടുന്നത്.മാറ്റിയോ കൊവാസിക്കിന്റെ കാര്യത്തില്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്.. ഇനി ലങ്കയ്ക്കൊപ്പം, ഒന്ന് കൂടി തോറ്റാല്‍ ഏറ്റവും മോശക്കാര്!
2016 മുതല്‍ യുവന്റസിന്റെ ഭാഗമായ ഹിഗ്വെയ്ന് 73 മത്സരത്തില്‍ നിന്ന് 40 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടിയിട്ടുണ്ട്.ചെല്‍സിക്കുവേണ്ടി 15 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളാണ് ഹിഗ്വെയ്ന് സമ്പാദ്യം. അര്‍ജന്റീനയ്ക്കുവേണ്ടി 75 മത്സരത്തില്‍ നിന്ന് 31 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.