10 വര്‍ഷത്തെ കരിയറിന് വിരാമം; അര്‍ജന്റീന താരം ഹിഗ്വയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ബ്യൂണസ് ഏറീസ്: ഒരു ദശാബ്ദത്തോളം കാലം അര്‍ജന്റീന ടീമിലെ സ്ഥിരാംഗമായിരുന്ന ഗോണ്‍സാലോ ഹിഗ്വയ്ന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടീം കോപ്പ അമേരിക്കയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് 31-കാരനായ സ്ട്രൈക്കര്‍ വിരമിക്കുന്നത്. ഏറെ നാളത്തെ ആലോചനകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിഗ്വയ്ന്‍ പറഞ്ഞു.

2009ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ ഗോള്‍ നേടിയായിരുന്നു അരങ്ങേറ്റം. 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അര്‍ജന്റീനയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ആറാമത്തെ താരം കൂടിയാണ് ഹിഗ്വയ്ന്‍. 2010-ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014-ലെ ബ്രസീല്‍ ലോകകപ്പ്, 2018-ലെ റഷ്യ ലോകകപ്പ് എന്നിവയില്‍ കളിക്കാന്‍ അവസരം ലഭിച്ചു. 2014ലെ ഫൈനലില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ഫൈനലില്‍ ഗോള്‍നേടാനുള്ള സുവര്‍ണാവസരം ഹിഗ്വയ്ന്‍ നഷ്ടപ്പെടുത്തിയിരുന്നു.
നിലവില്‍ ചെല്‍സിയുടെ താരമാണ്. യുവന്റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ചെല്‍സിയിലെത്തിയ താരം ശരാശരി പ്രകടനമാണ് നടത്തുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ഹിഗ്വയ്ന്‍ പറഞ്ഞു. ലോകകപ്പിനുശേഷം ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന ഹിഗ്വയ്ന്‍ കോപ്പ അമേരിക്ക ടീമിലും ഉള്‍പ്പെടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications