ഗോൾഡൻ ഗോൾസ്: ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ ഫുട്ബോൾ മാച്ച് നടത്തി
നാദാപുരം: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികൾ ഫുട്ബോൾ മാച്ച് നടത്തി. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ടിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മാച്ച് "ഗോൾഡൻ ഗോൾസ്" അരങ്ങേറിയത്. കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ മറ്റു വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടിയതും ആരവങ്ങളും ഫിഫ ലോകകപ്പിന്റെ ആവേശം സ്കൂൾ ഗ്രൗണ്ടിൽ പെയ്തിറങ്ങിയ അനുഭവമായിരുന്നു കാണികൾക്ക് .

നാല് ടീമുകൾ മത്സരിച്ചു .പ്രിൻസിപ്പൽ പി.രാജ് കുമാർ ഫുട് ബോൾ മാച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സെമി ഫൈനൽ മത്സരമാണ് ഇപ്പോൾ നടന്നത് അടുത്ത ആഴ്ച ഫൈനൽ മത്സരം നടത്തും. ഹെഡ് മിസ്ട്രസ്സ് കെ.എൻ സിന്ധു ,ശശികുമാർ പി.കെ ,പി .വി തമ്പാൻ ,ജസിൽ രാജ് എന്നിവർ ആശംസകളർപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.ടി സഗീന സ്വാഗതവും വളണ്ടിയർ ലീഡർ അജന്യ .പി നന്ദിയും പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications