Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ നേപ്പാള്‍ തോല്‍പ്പിച്ചു

ഭുവനേശ്വര്‍: ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം മത്സരത്തില്‍ തോല്‍വി. നേപ്പാള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മ്യാന്‍മാര്‍ ഇറാനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങള്‍ ജയിച്ച മ്യാന്മാറിന് ആറ് പോയന്റുണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും രണ്ടുവീതവും. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാനെ തോല്‍പ്പിച്ചിരുന്നു.

football

നേപ്പാളിനെതിരായ മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ വീണ ഗോളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 5, 7 മിനിറ്റുകളില്‍ സബിത ഭണ്ഡാരിയാണ് നേപ്പാളിനായി ഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം ആദ്യ പകുതിയില്‍ വിലപ്പോയില്ല. മത്സരത്തിന്റെ 73-ാം മിനിറ്റില്‍ രത്തന്‍ബാല ദേവി നേടിയ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ഒരു ഗോള്‍ മടക്കിടയത്.

ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവും മോശം ഗോള്‍ കീപ്പിങ്ങിന്റെയും ഫലമാണ് ആദ്യ രണ്ട് ഗോളുകള്‍. സമനില നേടാനുള്ള അവസരങ്ങള്‍ മുന്നേറ്റം തുലയ്ക്കുകകൂടി ചെയ്തതോടെ ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. ഇറാനെതിരെ ജയിച്ച മത്സരത്തില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ നേപ്പാളിനെതിരെയും ഇറങ്ങിയത്. മ്യാന്‍മാറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Tuesday, February 12, 2019, 10:14 [IST]
Other articles published on Feb 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+