Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇറാനെ തോല്‍പ്പിച്ചു

ഭുവനേശ്വര്‍: ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇറാനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. നിരന്തരം ആക്രമിച്ച ഇറാനിയന്‍ പെണ്‍കുട്ടികളെ ഇന്ത്യന്‍ പ്രതിരോധനിരതാരങ്ങള്‍ കരുത്തോടെ തടഞ്ഞിട്ടു. ഇറാന്‍ ആക്രമണങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യയുടെ വിജയഗോള്‍.

ഇറാന്‍ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം ഗോളില്‍ കലാശിക്കുകയായിരുന്നു. 48-ാം മിനിറ്റില്‍ അഞ്ജു തമാങ് ഗോള്‍ നേടിയതോടെ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ ആരാധകര്‍ ആര്‍പ്പുവിളിച്ചു. കാണികളുടെ ആവേശം ഏറ്റെടുത്ത് കളിച്ച ഇന്ത്യയ്‌ക്കെതിരെ ഗോള്‍ മടക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

goldcup

ഗോള്‍ നേടിയതിനൊപ്പം ഇന്ത്യന്‍ വനിതകള്‍ പ്രതിരോധത്തില്‍ മികച്ച കളിയാണ് കെട്ടഴിച്ചത്. നീളന്‍ പാസുകള്‍കൊണ്ട് ഇന്ത്യയുടെ പ്രതിരോധം ഭേദിക്കാമെന്ന ഇറാന്‍ കണക്കുകൂട്ടലുകള്‍ തെറ്റി. ഒന്നിലേറെ അവസരങ്ങള്‍ ഇറാന്‍ മുന്നേറ്റനിര പാഴാക്കുകകൂടി ചെയ്തതോടെ ഇന്ത്യ ജയമുറപ്പിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മ്യാന്‍മാര്‍ 3-0 എന്ന സ്‌കോറിന് നേപ്പാളിനെ പരാജയപ്പെടുത്തി. ഫിബ്രവരി 11ന് നേപ്പാള്‍ ആണ് ഇന്ത്യയുടെ അടുത്ത എതിരാളി.

Story first published: Sunday, February 10, 2019, 11:02 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+