Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: ഗോകുലത്തിന് ഹാട്രിക് ജയം... മിനെര്‍വയെയും വീഴ്ത്തി

മൊഹാലി: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയുടെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ തുടങ്ങിയ അതികായന്‍മാരെ വീഴ്ത്തിയ ഗോകുലം ഇത്തവണ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ മിനര്‍വ എഫ്‌സിയെയും ഞെട്ടിച്ചു. എവേ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. 76ാം മിനിറ്റില്‍ ഹെന്റി കിസേക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ വിജയഗോള്‍. ലാക്ര നല്‍കിയ ക്രോസില്‍ കിസേക്കയുടെട ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങി. എന്നാല്‍ മനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ കിസേക്ക പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഈ വിജയത്തോടെ 20 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറി.

1

രണ്ടു തുടര്‍ ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഗോകുലം ഈ കളിയില്‍ മികച്ച മാര്‍ജിനില്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കേരള ടീമിനു തിരിച്ചടിയായി. രണ്ടാം പകുതിയില്‍ രണ്ടു തവണയാണ് ഗോകുലം ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയത്. എന്നാല്‍ രണ്ടു തവണയും ഗോകുലത്തിന്റെ ഗോള്‍ ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

2

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഗോകുലം അട്ടിമറി വിജയം കുറിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ അതികായന്‍മാരാും കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബുകളുമായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമാണ് ഗോകുലം ഞെട്ടിച്ചത്. കൊല്‍ക്കത്തയില്‍ നടന്ന കളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകളുടെ ജയവുമായാണ് ഗോകുലം ആരാധകരെപ്പോലും ഞെട്ടിച്ചത്. ഇതിുനു പിന്നാലെ കോഴിക്കോട്ട് നടന്ന ഹോം മാച്ചിലും ഗോകുലം അദ്ഭുത ജയം ആവര്‍ത്തിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബംഗാളിനെയും ഗോകുലം വീഴ്ത്തിയിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനത്തു നിന്നും ടീം കരകയറുകയും ചെയ്തിരുന്നു.

Story first published: Tuesday, February 20, 2018, 16:03 [IST]
Other articles published on Feb 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+