Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് പുതിയ സീസണ്‍ ഫിക്ചര്‍ പുറത്തുവിട്ടു; ആദ്യദിനം ഗോകുലം കളത്തില്‍

ഡല്‍ഹി: ഐ ലീഗ് 2019-20 സീസണിലേക്കുള്ള ഫിക്ചര്‍ പുറത്തുവിട്ടു. നവംബര്‍ 30നാണ് ആദ്യ മത്സരം. ഐസ്വാള്‍ മോഹന്‍ ബഗാനുമായി ഏറ്റമുട്ടുമ്പോള്‍ അന്നേ ദിവസം തന്നെ ഗോകുലം കേരള നെരോക്ക എഫ്‌സിയുമായും കളിക്കും. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സിറ്റി അടുത്തദിവസം കളത്തിലിറങ്ങും. മണിപ്പൂരില്‍നിന്നും പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ടിഡിയം റോഡ് അത്‌ലറ്റിക് ക്ലബ്ബുമായാണ്(ടിആര്‍എയു) ചെന്നൈയുടെ മത്സരം.

ഈസ്റ്റ് ബംഗാള്‍ റിയല്‍ കാശ്മീരുമായാണ് ആദ്യ മത്സരം കളിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ സാള്‍ട്ട് ലേക്കില്‍ ഹോം മത്സരങ്ങള്‍ കളിക്കുമ്പോള്‍ കാശ്മീരി ടീം കാശ്മീരില്‍ തന്നെയാകും ഈ സീസണിലും ഹോം മത്സരങ്ങള്‍ക്കിറങ്ങുക. ഇത്തവണത്തെ ആദ്യ കൊല്‍ക്കത്ത ദര്‍ബി ഡിസംബര്‍ 22ന് മോഗന്‍ ബഗാന്റെ മൈതാനത്താണ്. കല്യാണി സ്‌റ്റേഡിയം ആണ് മോഹന്‍ ബാഗാന്റെ ഹോം ഗ്രൗണ്ട്.

gokulamkeralafc

കഴിഞ്ഞസീസണില്‍ മികവ് കാട്ടാതിരുന്ന ഗോകുലം കേരള ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നത്. പ്രീ സീസണ്‍ മത്സരത്തിലെ ഉജ്വല പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഗോകുലത്തിന് ചാമ്പ്യന്‍ഷിപ്പും അകലെയല്ല. ഐഎസ്എല്‍ ടീം ബെംഗളുരു എഫ്‌സിയെ തോല്‍പ്പിച്ച ഗോകുലം ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ കടന്ന് അത്ഭുതപ്പെടുത്തിയിരുന്നു.

Story first published: Wednesday, November 6, 2019, 17:05 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+