Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ചാമ്പ്യന്മാരെ അട്ടിമറിച്ച് ഗോകുലം എഫ് സി; തുടര്‍ച്ചയായ രണ്ടാം ജയം

കോഴിക്കോട്: ഐ ലീഗ് പുതിയ സീസണില്‍ കേരള ടീം ഗോകുലം എഫ്‌സി തുടര്‍ച്ചയായ രണ്ടാം ജയം കണ്ടെത്തി. ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെതിരെ ഒരു ഗോളിനാണ് ഗോകുലത്തിന്റെ ജയം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അറുപതാം മിനിറ്റില്‍ എസ് രാജേഷ് ഗോകുലത്തിനായി വിജയഗോള്‍ നേടി.

മത്സരം പുരോഗമിക്കുന്നതിനിടെ ഫ് ളഡ് ലിറ്റ് തകരാറിലായതിനെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം കളി തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വടക്കു കിഴക്കന്‍ ക്ലബ്ബായ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവമായി കളിക്കിറങ്ങിയ ഗോകുലം ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാനായില്ല.

I-League: Gokulam Kerala vs Minerva Punjab

ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. മിനര്‍വയുടെ ചില മുന്നേറ്റങ്ങളില്‍ കഷ്ടിച്ചാണ് ഗോകുലം രക്ഷപ്പെട്ടതെന്നു പറയാം. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ടീം ഐ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു രണ്ടു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അഞ്ചു കളികളില്‍നിന്നും ഗോകുലത്തിന് എട്ടു പോയന്റുകളുണ്ട്. അഞ്ചു കളികളില്‍നിന്നും 13 പോയന്റുമായി ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Monday, November 19, 2018, 8:32 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+